Top

ഓടിച്ചിട്ട് അടി, തെറിവിളിയും; സിപിഐക്കാരെ 'പഞ്ഞിക്കിട്ട്' ഡിവൈഎഫ്‌ഐക്കാര്‍; ദൃശ്യങ്ങള്‍ പുറത്ത്

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം

23 Jan 2022 7:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓടിച്ചിട്ട് അടി, തെറിവിളിയും; സിപിഐക്കാരെ പഞ്ഞിക്കിട്ട് ഡിവൈഎഫ്‌ഐക്കാര്‍; ദൃശ്യങ്ങള്‍ പുറത്ത്
X

പത്തനംതിട്ട അങ്ങാടിക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഐ നേതാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിപിഐ അങ്ങാടിക്കല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ ഉദയന്‍ എന്നിവരെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചത്.

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. സിപിഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ ഇന്നലെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല

Next Story