Top

'കുലംകുത്തികളുണ്ട്, അടുത്ത സമ്മേളനം കാണില്ല'; വീണാ ജോർജ്ജിനെതിരായ വിമർശനത്തിൽ ജില്ലാ സെക്രട്ടറി

2016 മുതൽ തന്നെ വീണാ ജോർജ്ജിനെതിരെ വ്യക്തിഹത്യ ആരംഭിച്ചിട്ടുണ്ട്, 2021ലും വീണാ ജോർജ്ജിനെ തോൽപ്പിക്കാൻ ശ്രമം നടന്നു.

28 Nov 2021 1:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുലംകുത്തികളുണ്ട്, അടുത്ത സമ്മേളനം കാണില്ല; വീണാ ജോർജ്ജിനെതിരായ വിമർശനത്തിൽ ജില്ലാ സെക്രട്ടറി
X

പത്തനംതിട്ട ജില്ലാ പാർട്ടിയിൽ കുലംകുത്തികളുണ്ടെന്ന് സി.പി.എം. പത്തനംതിട്ട ഏരിയാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയുടെ വിമർശനം. 2016ലും 2021ലും ആറൻമുളയിൽ വീണാ ജോർജ്ജിനെ തോൽപ്പിക്കാൻ ശ്രമിച്ചവർ പാർലമെന്ററി മോഹമുള്ളവരാണെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഏരിയാ സമ്മേളനത്തിലെ ചർച്ചക്ക് മറുപടി പറയവെ വ്യക്തമാക്കി. കുലംകുത്തികൾ അടുത്ത സമ്മേളനം കാണില്ലെന്ന മുന്നറിയിപ്പും ജില്ലാ സെക്രട്ടറി നൽകി.

2016 മുതൽ തന്നെ വീണാ ജോർജ്ജിനെതിരെ വ്യക്തിഹത്യ ആരംഭിച്ചിട്ടുണ്ട്, 2021ലും വീണാ ജോർജ്ജിനെ തോൽപ്പിക്കാൻ ശ്രമം നടന്നു. പാർലമെന്ററി മോഹമുള്ളവരാണ് തോൽപ്പിക്കാൻ ശ്രമിച്ചത്. ഇവരെ പാർട്ടി തിരുത്തുമെന്നും ജില്ലാ സെക്രട്ടറി ചൂണ്ടിക്കാണിച്ചു. പാർട്ടി വിശ്വാസികൾക്ക് എതിരല്ല. വീണാ ജോർജ്ജ് ജനപ്രതിനിധിയായ ശേഷം പാർട്ടി അംഗത്വത്തിലേക്ക് വന്ന ആളാണ് പാർട്ടിയുടെ ചട്ടക്കൂടിലേക്ക് വരാൻ സമയമെടുക്കുമെന്ന് ഏരിയാ സെക്രട്ടറിയും വിശദീകരിച്ചു.

നേരത്തെ വീണാ ജോർജിനെ തോൽപ്പിക്കാൻ ശ്രമം നടന്നെന്ന് സിപിഐഎം പത്തനംതിട്ട ഏരിയാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് പുറത്തുവന്നിരുന്നു. വീണാ ജോർജ് വിളിച്ചാൽ ഫോണെടുക്കില്ലെന്നും ദൈവനാമത്തിൽ സത്യപ്രതി‍‍‍ജ്ഞ ചെയ്തുവെന്നുമാണ് പ്രധാനമായും ഉയർന്ന വിമർശനം. എന്നാൽ ഈ വിമർശനങ്ങളെ പൂർണമായും തള്ളുന്നതാണ് ജില്ലാ സെക്രട്ടറി നൽകിയിരിക്കുന്ന മുന്നറിയിപ്പും വിമർശനവും. ഇക്കാര്യത്തിൽ വീണാ ജോർജ് പ്രതികരിച്ചിട്ടില്ല.



Next Story