Top

ബലാത്സം​ഗം കേസ് ; പാസ്റ്റർക്ക് 17 വർഷം കഠിനതടവും പിഴയും

ഭീമനടി കല്ലാനിക്കാട്ട് സ്വദേശി സണ്ണി എന്നറിയപ്പെടുന്ന ജെയിംസ് മാത്യുവിനെയാണ് കോടതി ശിക്ഷിച്ചത്

16 Feb 2022 5:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബലാത്സം​ഗം കേസ് ; പാസ്റ്റർക്ക് 17 വർഷം കഠിനതടവും പിഴയും
X

വീട്ടമ്മയെ ബലാത്സം​ഗം ചെയ്ത പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും. കാസർകോട് അഡീഷണൽ സെഷൻഷസ് കോടതിയുടെതാണ് വിധി. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി സണ്ണി എന്നറിയപ്പെടുന്ന ജെയിംസ് മാത്യുവിനെയാണ് കോടതി ശിക്ഷിച്ചത്. കാസർ​ഗോഡ് ചിറ്റാരിക്കലിൽ വീട്ടമ്മയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടർന്നുളള കേസിലാണ് പാസ്റ്റർക്കെതിരെയുളള കോടതി വിധി.

വീട്ടമ്മയുടെ പരാതി പ്രകാരം, പ്രാർത്ഥനയുടെ മറവിൽ പ്രതിയായ പാസ്റ്ററുടെ വീട്ടിൽ വെച്ചും പരാതിക്കാരിയുടെ വീട്ടിൽ വെച്ചും ലെെം​ഗികമായി പീഡിപ്പിച്ചുവെന്ന​താണ് കേസ്. 2014 മാർച്ച് മുതൽ വീട്ടമ്മയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. കോടതി ചുമത്തിയിരിക്കുന്ന പിഴയായ ഒന്നര ലക്ഷം രൂപ പ്രതി സണ്ണി അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

Story Highlights : Pastor jailed for 17 years for raping housewife

ബോബേറ് പ്ലാൻ ബി, വാളുമായി വെട്ടാൻ നാലം ഗസംഘം കാത്തിരുന്നു; കുറ്റം സമ്മതിച്ച് മിഥുൻ

കണ്ണൂർ തോട്ടടയിൽ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ബോംബേറ് പ്ലാൻ ബി ആയിരുന്നെന്നും ബോംബേറിന് പുറമേ വാളുപയോ ഗിച്ച് ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും കണ്ടെത്തി. പ്ലാൻ ബി മുഖ്യപ്രതി മിഥുനിന്റെ നിർദേശ പ്രകാരമായിരുന്നു. വാളുമായി എത്തിയ നാലംഗ സംഘത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വടിവാളുമായി സ്ഥലത്തേക്ക് എത്തിയ ഏച്ചൂർ സ്വദേശി സനാദ് കൂടി പിടയിലായി.ബോംബേറിന് മുമ്പ് സംഭവ സ്ഥലത്ത് മിഥുൻ ആളുകൾക്ക് നേരെ വടിവാള് വീശിയിരുന്നതായും പോലീസ് പറയുന്നു. അതേസമയം ബോംബ് നിർമിച്ചത് താനാണെന്നും ചോദ്യം ചെയ്യലിൽ മിഥുൻ സമ്മതിച്ചിട്ടുണ്ട്. അക്ഷയും ഗോകുലും ബോംബ് നിർമിക്കാൻ സഹായിച്ചെന്നും മൊഴിയിൽ പറയുന്നു.

ഇതിനിടെ കേസിലെ മൂന്നാമത്തെ പ്രതിയായ ഏച്ചൂർ സ്വദേശി ഗോകുലാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ മിഥുൻ ഇന്നലെ പോലീസിൽ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. എതിരാളികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതികൾ ബോംബ് എറിഞ്ഞതെന്നും അക്ഷയ് എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റി പതിച്ചാണ് ജിഷ്ണു കൊല്ലപ്പെട്ടതെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Next Story