Top

പാലക്കാട് ബസിൽ നിന്നും തെറിച്ച് വീണ് മധ്യവയസ്കൻ മരിച്ചു

വാതിലിനു സമീപം നില്‍ക്കുകയായിരുന്ന ജോണ്‍സണ്‍ ഹമ്പ് ചാടിയപ്പോള്‍ തുറന്നുകടന്ന വാതിലിലൂടെ തെറിച്ച് വീഴുകയായിരുന്നു

18 Nov 2022 7:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് ബസിൽ നിന്നും തെറിച്ച് വീണ് മധ്യവയസ്കൻ മരിച്ചു
X

പാലക്കാട്: ബസില്‍ നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കൻ മരിച്ചു. പാലക്കാട് സ്വദേശിയായ ടി പി ജോണ്‍സൺ (54) ആണ് മരിച്ചത്. വാതിലിനു സമീപം നില്‍ക്കുകയായിരുന്ന ജോണ്‍സണ്‍ ഹമ്പ് ചാടിയപ്പോള്‍ തുറന്നുകടന്ന വാതിലിലൂടെ തെറിച്ച് വീഴുകയായിരുന്നു.

എരിമയൂർ ഗവഎച്ച്എസ്എസിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ ജോൺസന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.

അപകടത്തെ തുടർന്ന് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കേറ്റ പരുക്ക് ഗുരുതരമായതിനാൽ പന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

STORY HIGHLIGHTS: Passenger who fell from the bus died

Next Story