Top

'സിപിഐയെ തകര്‍ക്കാന്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പാര്‍ട്ടിയിലുള്ളവരാകാം'; ഇത്തരം നീക്കങ്ങള്‍ ശക്തമായി നേരിടുമെന്ന് കാനം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാനം പക്ഷമോ മറ്റേതെങ്കിലും പക്ഷമോ ഇല്ല. ഒറ്റപക്ഷമേയുള്ളു അത് സിപിഐ പക്ഷമാണ്

2 Sep 2022 2:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐയെ തകര്‍ക്കാന്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പാര്‍ട്ടിയിലുള്ളവരാകാം; ഇത്തരം നീക്കങ്ങള്‍ ശക്തമായി നേരിടുമെന്ന് കാനം
X

തിരുവനന്തപുരം: താന്‍ സെക്രട്ടറിയായി തുടരുന്നത് ദഹിക്കാത്തവര്‍ക്ക് മരുന്ന് നല്‍കാനറിയാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയെ തകര്‍ക്കാന്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പാര്‍ട്ടിയിലുള്ളവരാകാം. പാര്‍ട്ടിയുടെ ശത്രുക്കളുമായി ചേര്‍ന്ന് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ശക്തമായി നേരിടും. പാര്‍ട്ടിക്ക് സ്വീകാര്യമെങ്കില്‍ അടുത്ത തവണയും സെക്രട്ടറിയാകുമെന്നും കാനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാനം പക്ഷമോ മറ്റേതെങ്കിലും പക്ഷമോ ഇല്ല. ഒറ്റപക്ഷമേയുള്ളു അത് സിപിഐ പക്ഷമാണെന്നും കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കാനം പറഞ്ഞു. കോട്ടയം മലപ്പുറം സമ്മേളനങ്ങള്‍ ഏകകണ്ഠമായാണ് തന്നെ സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് ഏതോ ബുദ്ധി കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ വരുന്നത്. ഇത്തരം വാര്‍ത്തകള്‍ പ്രസ്താനത്തിന്റെ മുഖത്താണ് കളങ്കം വരുത്തുന്നത്. പാര്‍ട്ടിക്കുള്ളില്‍ പറയുന്ന അഭിപ്രായം പക്ഷത്തിന്റെ അഭിപ്രായമല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിേച്ചര്‍ത്തു.

എന്നാല്‍ കാനം-ഇസ്മയില്‍ പക്ഷമെന്ന രീതിയില്‍ കോട്ടയത്ത് കനംവെച്ചു തുടങ്ങിയ വിഭാഗീയത എറണാകുളം, ഇടുക്കി ജില്ലാ സമ്മേളനങ്ങളാകുമ്പോഴേക്കും മറ നീക്കി പുറത്ത് വന്ന നിലയിലാണുള്ളത്. വോട്ടുപിടിത്തവും ഗ്രൂപ്പ് നീക്കവും കൂടിയാലോചനകളും നടന്ന എറണാകുളത്ത് കാനം പക്ഷത്തിന് മേധാവിത്വം ഉണ്ടായത് മറുഭാഗത്തെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.

ഇതിന്റെ ആഘാതമാണ് പിന്നാലെ നടന്ന ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഇ എസ് ബിജിമോള്‍ക്ക് നേരിടേണ്ടി വന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിനിറക്കി, വോട്ടിനിട്ട് വെട്ടിയത് ബിജിമോളെ പ്രകോപിപ്പിച്ചിരുന്നു. പാര്‍ട്ടിയിലെ ചില നോതാക്കള്‍ക്ക് സ്ത്രീ വിരുദ്ധതയും നെറികേടുമാണെന്നുമായിരുന്നു ബിജിമോള്‍ പ്രതികരിച്ചത്.

Story highlights: 'Party insiders may be spreading news to undermine CPI'; Kanam Rajendran

Next Story