Top

പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും; തീരുമാനം യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന്

21 May 2022 8:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും; തീരുമാനം യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന്
X

കോഴിക്കോട്: പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തുമെന്ന് റെയിൽവേ. ഷൊർണൂർ മംഗലാപുരം റൂട്ടിലാണ് സർവീസ് നടത്തുക. ചിങ്ങവനം-ഏറ്റുമാനൂർ ഭാഗത്ത് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടർന്നാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പരശുറാം മംഗലാപുരത്തിനും ഷൊർണൂരിനും ഇടയിൽ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചത്.

ചിങ്ങവനം - ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതലാണ് സംസ്ഥാനത്ത് ട്രെയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരാഴ്ചത്തേക്കാണ് 21 ട്രെയിനുകൾ റദ്ദാക്കിയത്. വേണാട്, ജനശതാബ്ദി, ചെന്നൈ–തിരുവനന്തപുരം മെയിൽ, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് അടക്കം 20 ട്രെയിനുകളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്. പഴയ ട്രാക്ക് മുറിച്ചു മാറ്റി പുതിയ ട്രാക്കുമായി ബന്ധിപ്പിക്കൽ, സിഗ്നൽ സംവിധാനങ്ങൾ നവീകരിക്കൽ ഉൾപ്പെടെയുള്ള ജോലികളാണ് നിലവിൽ നടക്കുന്നത്. പുതിയ റെയിൽ പാതയിൽ തിങ്കളാഴ്ച സ്പീഡ് ട്രയൽ നടത്തും.

STORY HIGHLIGHTS: Parasuram Express will be partially operational from tomorrow

Next Story