Top

ഷാരോണിന്റെ മരണം കൊലപാതകം; വിഷം നല്‍കിയെന്ന് പെണ്‍സുഹൃത്തിന്റെ കുറ്റസമ്മതം

കൊലപാതകം നടത്തിയത് യുവാവിനെ ഒഴിവാക്കാന്‍ വേണ്ടിയാണെന്ന് പെണ്‍കുട്ടി.

30 Oct 2022 12:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാരോണിന്റെ മരണം കൊലപാതകം; വിഷം നല്‍കിയെന്ന് പെണ്‍സുഹൃത്തിന്റെ കുറ്റസമ്മതം
X

തിരുവന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഷാരോണിനെ വിഷം നൽകി കൊന്നതാണെന്ന് പെൺകുട്ടി ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഷാരോണിന്റെ മുൻ കാമുകി രാമവർമഞ്ചിറ സ്വദേശി ഗ്രീഷ്മയാണ് പ്രതി. കഷായത്തിൽ വിഷം കലർത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്.

ഗ്രീഷ്മക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെ തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു.

ഗ്രീഷ്മ, അച്ഛൻ, അമ്മ, അടുത്ത ബന്ധു എന്നിവരാണ് രാവിലെ 10.30യോടെ മൊഴി നൽകാനായി ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയത്. ഇവരുടെ ചോദ്യം ചെയ്യൽ തുടരുയാണ്. പാറശാല പൊലീസിൽനിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് ഗ്രീഷ്മയെ സുദീർഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. അന്വേഷണ വിവരങ്ങൾ അറിയിക്കുന്നതിനായി എഡിജിപി എം ആർ അജിത്കുമാർ ഉടനെ മാധ്യമങ്ങളെ കാണും.

ഈ മാസം 14നായിരുന്നു ഷാരോൺ ഗ്രീഷ്മ നൽകിയ ജ്യൂസ് കുടിച്ചത്. ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങൾ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചത്.

Next Story

Popular Stories