Top

ഗ്രീഷ്മക്ക് അധികനേരം പിടിച്ച് നില്‍ക്കാനായില്ല, ഓരോ കാര്യങ്ങളും തുറന്നുപറഞ്ഞു; വിവരങ്ങള്‍ പുറത്തേക്ക്

30 Oct 2022 12:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗ്രീഷ്മക്ക് അധികനേരം പിടിച്ച് നില്‍ക്കാനായില്ല, ഓരോ കാര്യങ്ങളും തുറന്നുപറഞ്ഞു; വിവരങ്ങള്‍ പുറത്തേക്ക്
X

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിന്റെ ദൂരൂഹമരണം കൊലപാതകമാണെന്ന് സമ്മതിച്ച പെണ്‍സുഹൃത്ത് ഗ്രീഷ്മയെ ഉടന്‍ അറസ്റ്റ് ചെയ്യും. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഗ്രീഷ്മയും കുടുംബവും എസ്പി ഓഫീസില്‍ ഹാജരായത്. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെണ്‍കുട്ടിക്കൊപ്പം ചോദ്യം ചെയ്യലിന് എത്തിയിരുന്നു. ഡിവൈഎസ്പി ജോണ്‍സണ്‍, എഎസ്പി സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അധികസമയം ഗ്രീഷ്മക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പൊലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് മാധ്യമങ്ങളെ കാണും.

ഈ മാസം 14നായിരുന്നു ഷാരോണ്‍ ഗ്രീഷ്മ നല്‍കിയ ജ്യൂസ് കുടിച്ചത്. ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങള്‍ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്. കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.

Story Highlights: PARASSALA SHARON CASE UPDATES

Next Story