Top

പന്തിരിക്കര സ്വര്‍ണക്കടത്ത്; ഇര്‍ഷാദ് കൊലപാതകത്തില്‍ ഒരാൾ കൂടി പിടിയിൽ

31 Aug 2022 6:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പന്തിരിക്കര സ്വര്‍ണക്കടത്ത്; ഇര്‍ഷാദ് കൊലപാതകത്തില്‍ ഒരാൾ കൂടി പിടിയിൽ
X

കോഴിക്കോട്: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വഴിക്കടവ് കോരംകുന്ന് സ്വദേശി പുഴക്കാട്ട് കുണ്ടില്‍ ജുനൈദ് എന്ന ബാവയെയാണ് പൊലീസ് പിടികൂടിയത്.

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന കണ്ണിയാണ് ഇയാളെന്നും മര്‍ദ്ദിച്ച സംഘത്തിലും ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുവന്ന ഇര്‍ഷാദിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടെന്നായിരുന്നു പ്രതികളുടെ മൊഴി.

കേസില്‍ ഇതുവരെ 12 പേരാണ് അറസ്റ്റിലായത്. വിദേശത്തുള്ള പ്രധാന പ്രതികളായ മുഹമ്മദ് സ്വാലിഹ്, ഉനൈസ്, ഷംനാദ് എന്നിവരെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Panthirikkara Irshad case one more arrested

Next Story

Popular Stories