Top

പന്തീരങ്കാവ് യുഎപിഎ കേസ്; ജാഗ്രതക്കുറവുണ്ടായി, സര്‍ക്കാറിനെതിരെ സിപിഐഎം ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം

യുഎപിഎ കേസ് സംബന്ധിച്ച് സിപിഐഎം നിലപാട് എന്തെന്ന് പ്രതിനിധികള്‍

11 Nov 2021 1:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പന്തീരങ്കാവ് യുഎപിഎ കേസ്; ജാഗ്രതക്കുറവുണ്ടായി, സര്‍ക്കാറിനെതിരെ സിപിഐഎം ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം
X

യുഎപിഎ കേസുകളില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലായിരുന്നു വിമര്‍ശനം. പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ യുഎപിഎ ചുമത്തിയതില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് സമ്മേളനത്തിന്റെ വിമര്‍ശനം. പന്തീരങ്കാവ് യുഎപിഎ കേസ് പ്രതികളായ അലനും ഷുഹൈബും, താഹ ഫസലും പ്രതിനിധികളായിരുന്ന ബ്രാഞ്ച് കമ്മിറ്റി ഉള്‍പ്പെടുന്നതാണ് കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി.

പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ ജാഗ്രതക്കുറവുണ്ടായതായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. യുഎപിഎ കേസ് സംബന്ധിച്ച് സിപിഐഎം നിലപാട് എന്തെന്ന് പ്രതിനിധികള്‍ സമ്മേളത്തില്‍ ചോദിച്ചു. പൊലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

Next Story