Top

'പഞ്ചായത്ത് കത്തിക്കും'; പെരിങ്ങരയില്‍ സിപിഐഎമ്മിന് നേരെ വീണ്ടും ബിജെപി ഭീഷണി

'സന്ദീപും ജിഷ്ണുവും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു'

5 Dec 2021 4:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചായത്ത് കത്തിക്കും; പെരിങ്ങരയില്‍ സിപിഐഎമ്മിന് നേരെ വീണ്ടും ബിജെപി ഭീഷണി
X

സിപിഐഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നാലെ പെരിങ്ങരയില്‍ വീണ്ടും ബിജെപി ഭീഷണി. സന്ദീപിന്റെ മൃതദേഹം പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചപ്പോഴാണ് ബിജെപി വാര്‍ഡ് അംഗം വിഷ്ണു നമ്പൂതിരി സിപിഐഎം നേതാക്കള്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തിയത്.

കൊലപാതകത്തിന്റെ പേരില്‍ എന്തെങ്കിലും നടന്നാല്‍ പഞ്ചായത്ത് കത്തിക്കുമെന്നാണ് വിഷ്ണു ഭീഷണിപ്പെടുത്തിയതെന്ന് ഡിവൈഎഫ്‌ഐ നേതാവ് ടിആര്‍ രാഗേഷ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. ഇതേ വ്യക്തി, പഞ്ചായത്ത് യോഗത്തിനിടെയും 'കത്തിക്കല്‍' ഭീഷണി ഉയര്‍ത്തിയെന്ന് തിരുവല്ലയിലെ സിപിഐഎം നേതാവ് സനലും എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

''മുന്‍ പഞ്ചായത്ത് അംഗമെന്ന നിലയില്‍ സന്ദീപിന്റെ മൃതദേഹം പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചിരുന്നു. എന്നാല്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെയും നാല് ബിജെപി അംഗങ്ങള്‍ എതിര്‍ത്തു. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മൃതദേഹം പുറത്തുവച്ച് ആദരവ് കൊടുത്ത് തിരിച്ചുകൊണ്ടുപോയി. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അനുശോചനപ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍ നടത്താനിരുന്ന മറ്റു പരിപാടികള്‍ മാറ്റി വയ്ക്കുമെന്ന് പറഞ്ഞപ്പോള്‍ വിഷ്ണു നമ്പൂതിരി ഭീഷണിപ്പെടുത്തി. അങ്ങനെയൊരു പ്രമേയം അവതരിപ്പിച്ചാല്‍ പെരിങ്ങര പഞ്ചായത്ത് കത്തിക്കുമെന്നായിരുന്നു ഭീഷണി.''- സനല്‍ പറഞ്ഞു.

സന്ദീപിനെ വെട്ടിക്കൊന്ന ശേഷം സ്ഥലത്തെത്തിയ നാട്ടുകാരെയും ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രദേശവാസി കൂടിയായ രാഗേഷ് പറഞ്ഞു. ''യുവമോര്‍ച്ച നേതാവായ ജിഷ്ണുവിനെ മാത്രമാണ് തുടക്കത്തില്‍ തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവരെ അറിയില്ലായിരുന്നു. സന്ദീപും ജിഷ്ണുവും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. മറ്റ് വാഹനങ്ങള്‍ ലഭിക്കാത്തത് കൊണ്ട് താനും സുഹൃത്തും കൂടി ബൈക്കിലാണ് സന്ദീപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പകുതി വരെ സന്ദീപ് വണ്ടി നിര്‍ത്ത്, ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴും സന്ദീപിന്റെ ബോധം പോയി.''- രാഗേഷ് പറഞ്ഞു.



Next Story