Top

വയോധികന്‍ കടത്തിണ്ണയില്‍ മരിച്ച നിലയില്‍; സംസ്‌കാരത്തിന് സ്വന്തംഭൂമി വിട്ടുനല്‍കി പഞ്ചായത്ത് പ്രസിഡന്റ്

നൂറനാട്ടെ വീടുകളിലും കടകളിലും കഴിഞ്ഞ 40 വര്‍ഷങ്ങളായി ജോലി ചെയ്തുവന്ന പാറശ്ശാല സ്വദേശി ബാബുവിന്റെ(80) അന്ത്യവിശ്രമത്തിനാണ് പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് ഭൂമി വിട്ടുനല്‍കിയത്

5 Feb 2023 6:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വയോധികന്‍ കടത്തിണ്ണയില്‍ മരിച്ച നിലയില്‍; സംസ്‌കാരത്തിന് സ്വന്തംഭൂമി വിട്ടുനല്‍കി പഞ്ചായത്ത് പ്രസിഡന്റ്
X

ചാരുംമൂട്: ഉറ്റവരില്ലാത്ത വയോധികന്റെ സംസ്‌കാരത്തിന് സ്വന്തംഭൂമി വിട്ടുനല്‍കി പഞ്ചായത്ത് പ്രസിഡന്റ്. നൂറനാട്ടെ വീടുകളിലും കടകളിലും കഴിഞ്ഞ 40 വര്‍ഷങ്ങളായി ജോലി ചെയ്തുവന്ന പാറശ്ശാല സ്വദേശി ബാബുവിന്റെ(80) അന്ത്യവിശ്രമത്തിനാണ് പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് ഭൂമി വിട്ടുനല്‍കിയത്. ശനിയാഴ്ച രാവിലെയാണ് ബാബുവിനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലെത്തിച്ച ശേഷം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെ ഉളവുക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള സര്‍ക്കാര്‍ വക ഭൂമിയില്‍ സംസ്‌കരിക്കാനായി കൊണ്ടുവന്നു. എന്നാല്‍ ചില നാട്ടുകാര്‍ ഇതിനെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തി.

പ്രസിഡന്റിന്റെ സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കുമോ എന്നായിരുന്നു പ്രതിഷേധിച്ചവരുടെ ചോദ്യം. ഇതോടെയാണ് ആശുപത്രിക്കടുത്തുള്ള പ്രസിഡന്റിന്റെ സ്വന്തം ഭൂമിയില്‍ ബാബുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.

STORY HIGHLIGHTS: Panchayat President gave away his own land for the funeral of a elderly person

Next Story