Top

സുന്നി ഐക്യത്തിന് മുന്‍കൈ എടുക്കുമെന്ന് സാദിഖലി തങ്ങള്‍; 'ഹരിതയിലെ നടപടി പുനഃപരിശോധിക്കും'

''സമസ്തയും മുസ്ലീംലീഗും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമാണ്.''

11 March 2022 12:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുന്നി ഐക്യത്തിന് മുന്‍കൈ എടുക്കുമെന്ന് സാദിഖലി തങ്ങള്‍; ഹരിതയിലെ നടപടി പുനഃപരിശോധിക്കും
X

ഹരിതാ ഭാരവാഹികളെ നീക്കിയ നടപടി പുനഃപരിശോധിക്കാമെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഹരിതാ ഭാരവാഹികള്‍ ഇപ്പോഴും മുസ്ലീംലീഗില്‍ തന്നെയുണ്ടെന്നും അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ലെന്നും സാദിഖലി തങ്ങള്‍ മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എപി-ഇകെ സുന്നികളുടെ ഐക്യത്തിന് മുന്‍കൈ എടുക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇരുവിഭാഗം സുന്നികളും യോജിപ്പിലെത്തണം. സമസ്തയും മുസ്ലീംലീഗും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമാണ്. സമസ്ത നേതാക്കളുമായി ഗുരുശിക്ഷ്യ ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണി മാറ്റം മുസ്ലീംലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. തമാശയ്ക്ക് പോലും ലീഗ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Next Story