Top

സമസ്‌ത-സിഐസി വിവാ​ദം: വിലക്ക് ലംഘിച്ച് പാണക്കാട് ഹമീദലി തങ്ങൾ വാഫി വഫിയ്യ സമ്മേളനത്തിൽ

പരിപാടിയിൽ നിന്നും വിട്ടു നിൽക്കണം എന്ന് സമസ്ത നേതൃത്വം പോഷക സംഘടനകളോട് ആവശ്യപെട്ടിരുന്നു

20 Oct 2022 8:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമസ്‌ത-സിഐസി വിവാ​ദം: വിലക്ക് ലംഘിച്ച് പാണക്കാട് ഹമീദലി തങ്ങൾ വാഫി വഫിയ്യ സമ്മേളനത്തിൽ
X

കോഴിക്കോട്: സമസ്‌ത വിലക്ക് ലംഘിച്ച് പാണക്കാട് ഹമീദലി തങ്ങൾ സിഐസി(കോ​ഓർ​ഡി​നേ​ഷ​ൻ ഓ​ഫ്​ ഇ​സ്​​ലാ​മി​ക്​ കോ​ള​ജ്) സമ്മേളനത്തിൽ. കോഴിക്കോട് നടക്കുന്ന വാഫി വഫിയ്യ സമ്മേളനത്തിലാണ് ഹമീദലി തങ്ങൾ പങ്കെടുത്തത്. സിഐസിയുടെ പരിപാടിയിൽ നിന്നും വിട്ടു നിൽക്കണം എന്ന് സമസ്ത നേതൃത്വം പോഷക സംഘടനകളോട് ആവശ്യപെട്ടിരുന്നു. ഇത് മറികടന്നാണ് ഹമീദലി തങ്ങൾ പരിപാടിക്കെത്തിയത്. സമസ്ത വിദ്യാർത്ഥി സംഘടനയായ എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റാണ് ഹമീദലി തങ്ങൾ.

പാണക്കാട് കുടുംബത്തിന്റെതാണ് യഥാർത്ഥ നേതൃത്വം എന്ന് പരിപാടിയുടെ സന്ദേശ പ്രസംഗത്തിൽ സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരി പറഞ്ഞു. ആരുടെയും മോഹവലയത്തിൽ പെട്ട് വോട്ട് ബാങ്ക് ഭിന്നിച്ചു പോകുന്ന സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ത​യ്യാ​റാ​ക്കി​യ പെ​രു​മാ​റ്റ​ച്ച​ട്ടം സിഐസിയും അം​ഗീകരിക്കണമെന്ന് നേതൃത്വം നേര‌‍ത്തെ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസ്വാരസ്യങ്ങൾ ഉയർന്നുവന്നത്.

സെപ്തംബർ 20ന് പാണക്കാട് ചേർന്ന സമസ്ത നേതൃയോ​ഗമാണ് മൂന്ന് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. നേ​താ​ക്ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന പോ​സ്റ്റു​ക​ളെ സിഐസി പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​യു​ക​യും അ​ത്ത​രം പോ​സ്റ്റു​ക​ളി​ടു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ നി​ർ​ദേ​ശം. സിഐസിയുമായി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ സ​മ​സ്ത വി​ളി​ക്കു​ന്ന യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മൂ​ന്നാ​മ​ത്തെ നി​ർ​ദേ​ശം. ഈ മൂന്ന് നിർദേശങ്ങളും സിഐസി അം​ഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമ്മേളനം ബഹിഷ്കരിക്കണമെന്ന നിർദേശം നൽകുന്നത്. സെപ്തംബർ 12ന് നടന്ന മു​ശാ​വ​റ​യു​ടെ തീ​രു​മാ​ന​മെ​ന്ന നി​ല​യി​ലാ​ണ്​ ക​ത്ത്​ ന​ൽ​കി​യ​ത്.

എന്നാൽ സമ്മേളനം ബഹിഷ്കരിക്കണമെന്ന നിർദേശത്തിന് പിന്നിൽ സ​മ​സ്ത​യി​ലെ ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളാണെന്ന ആരോപണമുയരുന്നുണ്ട്. സെപ്തംബർ പത്തിന് മ​ല​പ്പു​റ​ത്ത്​ സ​മ​സ്ത നേ​തൃ​ത്വ​ത്തി​ലെ ഒ​രു​വി​ഭാ​ഗം ​യോ​ഗം ചേ​ർ​ന്ന്​ മു​ശാ​വ​റ​യി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കേ​ണ്ട ഏ​ഴു​പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രു​ന്നു. മ​ല​പ്പു​റത്ത് നിന്ന് മൂ​ന്നു​പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഈ പ​ട്ടി​ക ചോ​ർ​ന്ന​തോ​ടെ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട സ​മ​സ്ത ജി​ല്ല സെ​ക്ര​ട്ട​റി​യേയും മറ്റൊരു വ്യക്തിയേയും ഒ​ഴി​വാ​ക്കി​യാ​ണ്​ വി​ഷ​യം പ​രി​ഹ​രി​ച്ച​ത്. പു​തി​യ മു​ശാ​വ​റ അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട​വ​രാ​ണ്​ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​വി​ഭാ​ഗ​ത്തെ സ്വാ​ധീ​നി​ച്ച്​ വി​വാ​ദമുണ്ടാക്കുന്നത് എന്നാണ് ആരോപണം.

STORY HIGHLIGHTS: Panakkad Hameed Ali Shihab Thangal Participate Wafi Wafiya meeting

Next Story