Top

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മലപ്പുറം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്

1 April 2022 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മലപ്പുറം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്
X

മലപ്പുറം: മലപ്പുറം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.

മലപ്പുറം ജില്ലാ പ്രസിഡന്റിനെ പദവി വഹിച്ചിരുന്ന സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാന അദ്ധ്യക്ഷനായതിനെ തുടര്‍ന്നാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടി വന്നത്. കീഴ്‌വഴക്കമനുസരിച്ച് പൂക്കോയ തങ്ങളുടെ ഇളയമകനും സാദിഖലി ശിഹാബ് തങ്ങളുടെ നേര്‍ സഹോദരനുമായ അബ്ബാസലി ശിഹാബ് തങ്ങള്‍ തന്നെയാണ് ജില്ലാ പ്രസിഡന്റ് ആവേണ്ടിയിരുന്നത്.

എന്നാല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവറലി ശിഹാബ് തങ്ങളുടേയും അന്തരിച്ച ഉമറലി ശിഹാബ് തങ്ങളുടെ മകന്‍ റഷീദലി ശിഹാബ് തങ്ങളുടെ പേരും അബ്ബാസലി ശിഹാബ് തങ്ങളുടെ പേരിനൊപ്പം പറഞ്ഞുകേട്ടിരുന്നു. പക്ഷെ കീഴ്‌വഴക്കം പിന്തുടരാന്‍ തന്നെയാണ് ലീഗ് നേതൃത്വം തീരുമാനിച്ചത്.

Story Highlights: Panakkad abbasali shihab thangal is the malappuram district president of the muslim league

Next Story

Popular Stories