Top

പമ്പ-നിലയ്ക്കല്‍ സർവ്വീസില്‍ അപാകത; പത്തനംതിട്ട അസിസ്റ്റന്റ് ട്രാസ്പോർട്ട് ഓഫീസർക്ക് സസ്പെന്‍ഷന്‍

സർവീസ് ലഭിക്കാത്തതിനാൽ ഭക്തർ നിലയ്ക്കലിൽ പ്രതിഷേധം നടത്തിയിരുന്നു.

10 Nov 2021 9:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പമ്പ-നിലയ്ക്കല്‍ സർവ്വീസില്‍ അപാകത; പത്തനംതിട്ട അസിസ്റ്റന്റ് ട്രാസ്പോർട്ട് ഓഫീസർക്ക് സസ്പെന്‍ഷന്‍
X

പമ്പ-നിലയ്ക്കല്‍ സർവ്വീസ് സംബന്ധിച്ചുയർന്ന പരാതിയില്‍ പത്തനംതിട്ട കെഎസ്ആർടിസി അസിസ്റ്റന്റ് ട്രാന്‍സ്പോർട്ട് ഓഫീസർ സുധിൽ പ്രഭാനന്ദ ലാലിനെതിരെ നടപടി. ശബരിമല ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് നിലയ്ക്കൽ പമ്പ ചെയിൻ സർവ്വീസ് കാര്യക്ഷമമായി നടത്തിയില്ല എന്ന ആരോപണത്തിലാണ് നടപടി.

ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. സർവീസ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം ഭക്തർ നിലയ്ക്കലിൽ പ്രതിഷേധം നടത്തിയിരുന്നു.

Next Story