Top

ശ്രീനിവാസന്‍ വധം: ഗൂഡാലോചനയില്‍ പങ്കാളികളായ രണ്ട് പേര്‍കൂടി പിടിയിലെന്ന് സൂചന

22 April 2022 3:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രീനിവാസന്‍ വധം: ഗൂഡാലോചനയില്‍ പങ്കാളികളായ രണ്ട് പേര്‍കൂടി പിടിയിലെന്ന് സൂചന
X

പാലക്കാട്: മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയാലാത് എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ നാല് പേര്‍ക്ക് പുറമെയാണ് രണ്ട് പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം.

ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ആക്രമികളെത്തിയ വാഹനങ്ങളും പൊലീസ് കണ്ടെത്തിയാതാണ് സൂചനകള്‍. അക്രമി സംഘം എത്തിയ ബൈക്കുകളില്‍ ഒന്ന് കണ്ടെത്തിയെന്നാണ് വിവരം.

അതേസമയം, കേസില്‍ ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പാലക്കാട് കല്‍പാത്തി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ (20), മുഹമ്മദ് ബിലാല്‍ (22), റിയാസുദ്ദീന്‍ (35), പുതുപ്പരിയാരം സ്വദേശി സഹദ് (22) എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൊലയാളി സംഘത്തിന് ശ്രീനിവാസന്റെ നീക്കങ്ങള്‍ അറിയിച്ചതും കൃത്യത്തിന് ശേഷം അവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയവരുമാണ് ഇന്നലെ അറസ്റ്റിലായത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കേസില്‍ 16 പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതികള്‍ സംസ്ഥാന വിട്ട് പോയിട്ടില്ലെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണം ഏകോപിപ്പിക്കുന്ന എഡിജിപി വിജയ് സാഖറെ ഇന്നലെ വ്യക്തമാക്കുകയും ചെയ്തിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപേരും ഒളിവിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

അതിനിടെ, കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്ന ജില്ലാ ആശുപത്രിയുടെ പിന്നില്‍ വച്ചാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. സുബൈര്‍ കൊല്ലപ്പെട്ട ദിവസം രാത്രി മോര്‍ച്ചറിക്ക് പിറകിലെ ഗ്രൗണ്ടില്‍വെച്ചാണ് സംഘം ഗൂഢാലോചന നടത്തിയത് എന്നും എഡിജിപി അറിയിച്ചിരുന്നു.

Story Highlight: Palakkd rss worker Srinivasan murder Two more involved in conspiracy police custody

Next Story