Top

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മൃതദേഹം തിരിച്ചറിഞ്ഞു

മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നൽകിയ മൊഴി.

15 Feb 2022 12:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മൃതദേഹം തിരിച്ചറിഞ്ഞു
X

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. മറ്റൊരു കേസിൽ അറസ്റ്റിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വ​ദേശി മുഹമ്മദ് ഫിറോസ് സുഹൃത്തായ ആഷിഖിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹം പിതാവാണ് തിരിച്ചറിഞ്ഞത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നൽകിയ മൊഴി.

പട്ടാമ്പി പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് സുഹൃത്തിനെ കൊന്ന് കുഴിമൂടിയ വിവരം പുറത്തുവരുന്നത്. മദ്യപാനത്തിനിടെ തർക്കമുണ്ടായപ്പോൾ കൊല്ലപ്പെട്ട ആഷിഖ് തന്നെ കത്തി കൊണ്ടു കുത്തുവാൻ ശ്രമിച്ചു. ഈ സമയം കയ്യിൽ നിന്നും കത്തി പിടിച്ചുവാങ്ങി ആഷിഖിന്റെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് ഫിറോസ് മൊഴിയിൽ പറഞ്ഞു. തുടർന്ന് സ്വന്തം ഓട്ടോറിക്ഷയിൽ മൃതദേഹം അഴിക്കലപ്പറമ്പിലെത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 17നാണ് സംഭവം നടന്നതെന്നും പ്രതി മൊഴി നൽകി.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുമായി പൊലീസ് പാലക്കാട് ചിനക്കത്തൂരിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഫോറൻസിക് വിഭാഗവും വിരലടയാള വിദ​ഗ്ധരും സ്ഥലത്തെത്തിയിരുന്നു. 2015ൽ മൊബൈൽകടയിൽ മോഷണം നടത്തിയ കേസിൽ പ്രതിയാണ് ഫിറോസ്.

STORY HIGHLIGHTS: Palakkad Youth Killed and Buried; The Body Was Identified

Next Story