Top

ഷാജഹാന്‍ വധം: എട്ട് പ്രതികളും ബിജെപി അനുഭാവികളെന്ന് പൊലീസ്, 'കൊലപാതകം രാഷ്ട്രീയ വിരോധം മൂലം'

19 Aug 2022 10:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാജഹാന്‍ വധം: എട്ട് പ്രതികളും ബിജെപി അനുഭാവികളെന്ന് പൊലീസ്, കൊലപാതകം രാഷ്ട്രീയ വിരോധം മൂലം
X

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് പൊലീസ്. ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ പൊലീസ് പറയുന്നു. രാഷ്ട്രീയ വിരോധം വെച്ച് മാരകായുധങ്ങളുമായെത്തിയ പ്രതികള്‍ ഷാജഹാനെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്.

പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ കണ്ടെത്തുന്നതിനും ചോദ്യം ചെയ്യുന്നതിനും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും, കൂടുതല്‍ തെളിവുകല്‍ ശേഖരിക്കുന്നതിനും കസ്റ്റഡി അനുവദിക്കണമെന്നാണ് പൊലീസിന്റെ അപേക്ഷയില്‍ പറയുന്നത്.

ഷാജഹാനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഷാജഹാനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഷാജഹാന്റെ ശരീരത്തില്‍ 10 വെട്ടുകളുണ്ടായിരുന്നുവെന്നും കഴുത്തിനും കാലിനുമേറ്റ വെട്ടുകളാണ് മരണകാരണമെന്നുമായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

Story Highlights: Palakkad Shajahan Case Police Custody Report Details

Next Story

Popular Stories