Top

പാലക്കാട് നവവധുവിനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ നന്ദിനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

31 Oct 2022 7:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് നവവധുവിനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി
X

പാലക്കാട്: നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചെമ്മണാമ്പതി അളകാപുരി കോളനിയിൽ പഴനിചാമിയുടെ മകൾ നന്ദിനിയെയാണ് വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊള്ളാച്ചി സ്വദേശി കവിനുമായി കഴിഞ്ഞ ഞായറാഴ്ചയാണ് നന്ദിനിയുടെ വിവാഹം കഴിഞ്ഞത്.

തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ നന്ദിനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടിന് ശേഷം ഇന്ന് ബന്ധുകൾക്ക് വിട്ടുകൊടുക്കും.

STORY HIGHLIGHTS: Palakkad newlywed was found dead due to poisoning

Next Story