Top

തുടര്‍ കൊലപാതകങ്ങള്‍: പാലക്കാട് നിരോധനാജ്ഞ വീണ്ടും നീട്ടി

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രാ നിയന്ത്രണവും തുടരും.

23 April 2022 1:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തുടര്‍ കൊലപാതകങ്ങള്‍: പാലക്കാട് നിരോധനാജ്ഞ വീണ്ടും നീട്ടി
X

തുടര്‍ കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ വീണ്ടും നീട്ടി. 28-ാം തീയതി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രാ നിയന്ത്രണവും തുടരും. നിരോധനാജ്ഞ നീട്ടമെന്ന് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തീരുമാനം.

അതേസമയം, പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ മൂന്നു പേരേ കൂടി പൊലീസ് പിടികൂടി. ശംഖുവാര തോട് സ്വദേശികളെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയില്‍ പങ്കാളികളാകുകയും കൃത്യം നടത്താന്‍ വാഹനമെത്തിക്കുകയും ചെയ്ത മൂന്നു പേരാണ് പൊലീസ് പിടിയിലായത്. ഇതിലൊരാള്‍ കൊലപാതകം നടക്കുമ്പോള്‍ മേലാ മുറിയിലെത്തിയിരുന്നു. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ പിടികൂടിയവരുടെ എണ്ണം പത്തായി.

ഇന്നലെ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നിയന്ത്രണത്തിലുള്ള ശംഖുവാരത്തോട് പള്ളിയിലെ ഇമാം സദ്ദാം ഹുസൈനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാം സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയുടെ മൊബൈല്‍ ഫോണും ഇമാം സൂക്ഷിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ഈ മൊബൈല്‍ ഫോണ്‍ ഇന്നലെ തെളിവെടുപ്പിനിടെ പള്ളിയില്‍ നിന്നും കണ്ടെത്തിയിരുന്നു.

Next Story