Top

കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിക്ക് 'ക്യാപ്ച്ചര്‍ മയോപതി'; പുലിക്ക് ഹൃദയാഘാതമുണ്ടായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പുലി ചത്തത് ഏറെ നേരം കുടുങ്ങിക്കിടന്നതിന്റെ ആഘാതത്തിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

29 Jan 2023 5:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിക്ക് ക്യാപ്ച്ചര്‍ മയോപതി; പുലിക്ക് ഹൃദയാഘാതമുണ്ടായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
X

പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പുലിക്ക് 'ക്യാപ്ച്ചര്‍ മയോപതി'യുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദയാഘാതവും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തുവെന്ന് ഡോ. അരുണ്‍ സക്കറിയ അറിയിച്ചു.

പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പുലി ചത്തത് ഏറെ നേരം കുടുങ്ങിക്കിടന്നതിന്റെ ആഘാതത്തിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മണിക്കൂറുകളോളം കൂട്ടില്‍ കുടുങ്ങിക്കിടന്നത് മൂലം ആന്തരികാവയവങ്ങല്‍ക്ക് തകരാറുണ്ടായെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങിയത്. രണ്ട് വയസ് മാത്രം പ്രായമുള്ള ആണ്‍ പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്. മയക്കുവെടി വെച്ച് പുലിയെ പിടികൂടി കൂട്ടിലാക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് പുലി ചത്തത്.

Story Highlights: Palakkad Leopard's Postmortem Report Details

Next Story