Top

കരിമ്പ സദാചാരാക്രമണം; വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച പിടിഎ വൈസ് പ്രസിഡണ്ട് രാജിവെച്ചു

പി ടി എ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി

26 July 2022 3:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിമ്പ സദാചാരാക്രമണം; വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച പിടിഎ വൈസ് പ്രസിഡണ്ട് രാജിവെച്ചു
X

പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പയില്‍ സദാചാരാക്രമണം നേരിട്ട സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോശം പരാര്‍ശം നടത്തിയ കരിമ്പ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പിടിഎ വൈസ് പ്രസിഡണ്ട് എ എസ് ജാഫര്‍ അലി രാജിവെച്ചു. പി ടി എ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സദാചാര ആക്രമണത്തില്‍ പരിക്കേറ്റത്. സ്‌കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികളുടെ കഴുത്തിനും കൈകള്‍ക്കും സാരമായി പരുക്കേറ്റിരുന്നു.

സംഭവത്തില്‍ അഞ്ച് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ നിരന്തരം അധിക്ഷേപിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞിരുന്നു. അധ്യാപകന്റെ മുന്നിലിട്ടാണ് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത്. നാട്ടുകാര്‍ കൂട്ടമായി എത്തിയാണ് മര്‍ദ്ദിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. തുടക്കത്തില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

Next Story