Top

ഗൗരിലക്ഷ്മിക്ക് ഓടിക്കളിക്കണമെന്നുണ്ട്; ആറ് മാസത്തിനകം വേണ്ടത് 16 കോടി; നമ്മളൊന്നിച്ചങ്ങ് ഇറങ്ങുവല്ലേ?

ലിജുവിന്റെയും നിതയുടെയും മകളായ ഗൗരിലക്ഷ്മിക്കു സ്പൈനൽ മസ്കുലാർ അട്രോഫി രോഗമാണ്. രോഗമുക്തി നേടാൻ ഗൗരിലക്ഷ്മിയ്ക്ക് ആവശ്യം 16 കോടി രൂപയുടെ മരുന്നാണ്.

21 March 2022 6:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗൗരിലക്ഷ്മിക്ക് ഓടിക്കളിക്കണമെന്നുണ്ട്; ആറ് മാസത്തിനകം വേണ്ടത് 16 കോടി; നമ്മളൊന്നിച്ചങ്ങ് ഇറങ്ങുവല്ലേ?
X

പാലക്കാട്: ഒന്നര വയസ്സുള്ള ഗൗരിലക്ഷ്മിയ്ക്ക് കളിചിരി നിറഞ്ഞ ജീവിതത്തിലേക്ക് തിരികെ വരാൻ സുമനസുകളുടെ സഹായം വേണം. സ്വയം എണീറ്റ് നിൽക്കാൻ പോലും ഈ കുഞ്ഞിന് സാധ്യമല്ല. ഷൊർണൂർ കള്ളിപ്പാടം കുന്നത്തു വീട്ടിലെ കെ.എൽ. ലിജുവിന്റെയും നിതയുടെയും മകളായ ഗൗരിലക്ഷ്മിക്കു സ്പൈനൽ മസ്കുലാർ അട്രോഫി രോഗമാണ്. രോഗമുക്തി നേടാൻ ഗൗരിലക്ഷ്മിയ്ക്ക് ആവശ്യം 16 കോടി രൂപയുടെ മരുന്നാണ്. രണ്ടു വയസ്സ് പൂർത്തിയാവുന്നതിനുളളിൽ മരുന്നെത്തിച്ചു നൽകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

പ്രായമായിട്ടും കുഞ്ഞു മുട്ടിലിഴയുകയോ സ്വയം ഇരിക്കുകയോ ചെയ്യാത്തതിനെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിലാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗം ബാധിച്ച വിവരം അറിയുന്നത്. വിദേശത്തു നിന്നു വേണം ചികിത്സക്കാവശ്യമായ മരുന്നെത്തിക്കാൻ. ഇതിനായി 16 കോടി രൂപ കണ്ടെത്താൻ കുടുംബത്തിനു കഴിയില്ല. ഇനി സുമനസ്സുകളുടെ സഹായമാണു കുടുംബത്തിന്റെ പ്രതീക്ഷ. ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് ലിജു.

മരുന്ന് ഇറക്കുമതി ചെയ്യാനായി സർക്കാരിന്റെ അനുമതി വേണം. ഇത് ഉടൻ ലഭിക്കുമെന്നു ഡോ. എബിൻ റോഷൻ പോൾ പറഞ്ഞു. പണം കണ്ടെത്താനുള്ള കഷ്ടപ്പാടിലാണ് ഇപ്പോൾ കുടുംബം. ഇവർക്ക് വേണ്ടി ഒരു നാടു മുഴുവനും ശ്രമിക്കുന്നുണ്ട്. സുമനസ്സുകളുടെ സഹായം ലഭ്യമാകുന്നതിനായി ഷൊർണൂർ കുളപ്പുള്ളി പഞ്ചാബ് നാഷനൽ ബാങ്കിൽ ലിജുവിന്റെ പേരിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4302001700011823. IFSC CODE PUBN0430200. ഫോൺ: 9847200415.

Story highlights: Palakkad family seeking help for one and a half year old child

Next Story