Top

പാലക്കാട് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം

21 March 2022 3:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം
X

പാലക്കാട്: പുതുശ്ശേരിയിൽ സംഘർഷത്തിനിടെ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ടിന് വെട്ടേറ്റു. നീളിക്കോട് യൂണിറ്റ് പ്രസിഡണ്ട് അനുവിനാണ് വെട്ടേറ്റത്. പരുക്കേറ്റ അനുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫ്ളക്സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് കലാശിച്ചത്. അക്രമത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

STORY HIGHLIGHTS: Palakkad DYFI Unit President Hacked

Next Story

Popular Stories