Top

പാലായില്‍ ഗുമസ്തക്ക് നേരെ അച്ഛന്റെയും മകന്റെയും കയ്യേറ്റശ്രമം; ആക്രമണം വിവാഹമോചന കേസുമായി ബന്ധപ്പെട്ട്

അസഭ്യങ്ങള്‍ പറഞ്ഞുകൊണ്ട് ശാരീരികമായി കയ്യേറ്റം ചെയ്യാനും ജെയിംസ് ശ്രമിച്ചു.

2 Dec 2021 12:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലായില്‍ ഗുമസ്തക്ക് നേരെ അച്ഛന്റെയും മകന്റെയും കയ്യേറ്റശ്രമം; ആക്രമണം വിവാഹമോചന കേസുമായി ബന്ധപ്പെട്ട്
X

പാലായില്‍ വിവാഹമോചന കേസുമായി ബന്ധപ്പെട്ട് വനിതാ ഗുമസ്തയ്ക്ക് നേരെ പെണ്‍കുട്ടിയുടെ അച്ഛന്റെയും സഹോദരന്റെയും കയ്യേറ്റശ്രമം. പാലാ കുടുംബ കോടതി ഗുമസ്ത റിന്‍സിക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ജെയിംസും സഹോദരന്‍ നിഹാലുമാണ് റിന്‍സിയെ ആക്രമിച്ചത്.

വിവാഹമോചന കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്ക് കോടതി നിര്‍ദ്ദേശം കൈമാറാന്‍ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. റിന്‍സിയെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാനും അസഭ്യങ്ങള്‍ പറഞ്ഞുകൊണ്ട് ശാരീരികമായി കയ്യേറ്റം ചെയ്യാനും ജെയിംസ് ശ്രമിച്ചു.


Next Story

Popular Stories