Top

നേതൃത്വത്തിനെതിരെ തുറന്നടിച്ച് പത്മജ; 'ഗോപിനാഥിനെ മാറ്റിനിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ച'

'ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍'

24 Oct 2021 11:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേതൃത്വത്തിനെതിരെ തുറന്നടിച്ച് പത്മജ; ഗോപിനാഥിനെ മാറ്റിനിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ച
X

കെപിസിസി ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. എ വി ഗോപിനാഥിനെ പോലെയുള്ള നേതാക്കളെ മാറ്റിനിര്‍ത്തുന്നതാണ് കോണ്‍ഗ്രസ് സംഭവിച്ചിച്ച തകര്‍ച്ചയ്ക്ക് കാരണമെന്ന് പത്മജ തുറന്നടിച്ചു. ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസിലേക്ക് കൊണ്ട് വരണമെന്നും പത്മജ ആവശ്യപ്പെട്ടു.

പത്മജ പറഞ്ഞത്: ''എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസ്സിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. ഒരിക്കല്‍ രാമനിലയത്തില്‍ വെച്ച് അച്ഛന്‍ ഒരു കാര്യം ഗോപിനാഥിനെ ഏല്‍പ്പിക്കുന്നത് ഞാന്‍ കണ്ടു. എനിക്കു കേട്ടപ്പോള്‍ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാന്‍ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുന്‍പില്‍ വരൂ എന്ന് പറഞ്ഞു. അതു പോലെ തന്നെ സംഭവിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകര്‍ച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം.''


കഴിഞ്ഞ ദിവസം കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ എവി ഗോപിനാഥിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

കോണ്‍ഗ്രസുകാരനല്ലാത്തതിനാല്‍ കെപിസിസി ഭാരവാഹി പട്ടികയെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നാണ് അന്ന് ഗോപിനാഥ് പറഞ്ഞത്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചൊരാള്‍ക്ക് ഹൈക്കമാന്‍ഡ് കെപിസിസി ഭാരവാഹിത്വം നല്‍കിയില്ലല്ലോയെന്ന് ചോദിക്കുന്നത് ബുദ്ധിശൂന്യമാണെന്നും എവി ഗോപിനാഥ് പറഞ്ഞിരുന്നു. ''എന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞതായി അറിയില്ല. വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. അത് രാഷ്ട്രീയ ജീവിതത്തില്‍ ഇരുവര്‍ക്കും തടസം നില്‍ക്കരുത്. അത് എനിക്ക് നിര്‍ബന്ധമുണ്ട്.'' ഗോപിനാഥ് വിശദീകരിച്ചു.

Next Story