Top

'കിർമാണി മനോജ് എത്തിയത് പുതിയ ക്വട്ടേഷൻ ഏറ്റെടുക്കാനോ'? അടിമുടി പരിശോധിക്കാൻ പൊലീസ്

50 പേർ ഉണ്ടാകുമെന്നാണ് അറിയിച്ചതെങ്കിലും 200 ഓളം പേർ റിസോർട്ടിൽ റിസോർട്ടിൽ ഒത്തു കൂടിയെന്നാണ് പോലിസ് പറയുന്നത്

12 Jan 2022 7:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിർമാണി മനോജ് എത്തിയത് പുതിയ ക്വട്ടേഷൻ ഏറ്റെടുക്കാനോ? അടിമുടി പരിശോധിക്കാൻ പൊലീസ്
X

കൽപ്പറ്റ: പടിഞ്ഞാറത്തറയിലെ ലഹരിമരുന്ന് പാർട്ടി നടന്ന സിൽവർ വുഡ് റിസോർട്ടിനെതിരെ കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ്. ഇരുന്നോറോളം പേർ റിസോർട്ടിൽ ഒത്തുകൂടിയെന്നാണ് പൊലീസ് നി​ഗമനം. ഗോവയിലെ കുപ്രസിദ്ധനായ ഗുണ്ട നേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാർഷികം ആഘോഷിക്കാനാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസ് മുഖ്യ പ്രതി കിർമാണി മനോജ് ഉൾപ്പെടെയുള്ള സംഘം റിസോർട്ടിൽ ഒത്തു കൂടിയത്.

50 പേർ ഉണ്ടാകുമെന്നാണ് അറിയിച്ചതെങ്കിലും 200 ഓളം പേർ റിസോർട്ടിൽ റിസോർട്ടിൽ ഒത്തു കൂടിയെന്നാണ് പോലിസ് പറയുന്നത്. അറസ്റ്റിലായ പ്രതികളെ ഇന്ന് പുലർച്ചെയോടെ റിമാൻഡ് ചെയ്തു. അന്വേഷണം കൂടുതൽ ഗുണ്ട നേതാക്കളിലേക്ക് വ്യാപിപ്പിക്കാനാണ് പോലിസ് നീക്കം. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘ തലവൻ ലഹരി മരുന്ന് പാർട്ടിയിൽ പങ്കെടുക്കാനായി വയനാട്ടിൽ എത്തിയതായി സൂചനയുണ്ട്. ഏതെങ്കിലും ക്വട്ടേഷൻ സംബന്ധിച്ച ചർച്ചകൾക്കാണോ ഇവർ ഒത്തുചേർന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും വിശദമായി പരിശോധിക്കും. റിസോർട്ടിലെത്തിയ ലഹരി മരുന്നിന്റെ ഉറവിടവും കണ്ടെത്തേണ്ടതായിട്ടുണ്ട്. പാർട്ടിക്ക് പിന്നിൽ മറ്റു അജണ്ടകൾ ഉണ്ടോയെന്നും, സമീപ കാലത്ത് നടന്ന ഗുണ്ട ആക്രമണ പരാതികളിൽ പ്രതികൾക്ക് പങ്കുണ്ടോ എന്നും പരിശോധിക്കും. ജില്ലയിൽ രാത്രികാല പെട്രോളിംഗ് ശക്തമാക്കാൻ ജില്ലാ പോലിസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.

Next Story

Popular Stories