Top

മന്ത്രിക്ക് നേരിട്ട് പരാതി നൽകാം; വിവാദ ഉത്തരവ് റദ്ദാക്കി മുഹമ്മദ് റിയാസ്

1 Dec 2021 11:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രിക്ക് നേരിട്ട് പരാതി നൽകാം; വിവാദ ഉത്തരവ് റദ്ദാക്കി മുഹമ്മദ് റിയാസ്
X

പൊതുമരാമത്ത് ജീവനക്കാർ മന്ത്രിക്ക് നേരിട്ട് പരാതി നൽകരുതെന്ന വിവാദ ഉത്തരവ് റദ്ദ് ചെയ്തു. ഉത്തരവ് ഇറക്കിയ ചീഫ് എൻജിനീയറിൽ നിന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് വിശദീകരണം തേടി. ഇത്തരം ഉത്തരവുകൾ നല്ല ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്താൻ മാത്രമേ ഉതകൂ എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പൊതുമരാമത്ത് മന്ത്രിക്ക് നേരിട്ട് പരാതി നൽകിയാൽ വകുപ്പുതല നടപടിയെടുക്കുമെന്ന ഉത്തരവാണ് മന്ത്രി തന്നെ ഇടപെട്ട് റദ്ദ് ചെയ്തത്. 2017 ലെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഭരണ വിഭാഗം ചീഫ് എൻജിനീയർ വിവാദ ഉത്തരവ് ഇറക്കിയത്. മന്ത്രിക്ക് ജീവനക്കാർ നേരിട്ട് പരാതി നൽകുന്നത് ചട്ട വിരുദ്ധമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. മേലധികാരികൾ മുഖേന മാത്രമേ പരാതികൾ കൈമാറാൻ പാടുള്ളൂ എന്നുമാണ് നിർദ്ദേശം.

ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്തരവ് റദ്ദ് ചെയ്തു. നേരത്തെ മന്ത്രിയുടെ നിർദ്ദേശപ്രകാരം ജീവനക്കാരുടെ രഹസ്യ പരാതികളിൽ ചില ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പരാതികൾ തടയാൻ മന്ത്രി അറിയാതെ ചീഫ് എൻജിനീയർ ഉത്തരവിറക്കിയത്.

പൊതുമരാമത്ത് വകുപ്പിൽ ഡിഫക്ട് ലയബിലിറ്റി പിരിയഡ് പരസ്യപ്പെടുത്തുന്ന പദ്ധതിയുടെ പ്രഖ്യാപനത്തിന്റെ ഭാ​ഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉത്തരവ് റദ്ദാക്കിയ വിവരം മന്ത്രി അറിയിച്ചത്. നാലാം തീയതി മുതൽ ഡിഎൽപി ബോർഡുകൾ റോഡിൽ സ്ഥാപിക്കുകയാണ്.


Next Story