Top

പി ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും 10 റൗണ്ട് തിരയുമടങ്ങിയ ബാഗ് നഷ്ടമായി

പുലർച്ചെ 2. 50ന് കായംകുളം സ്റ്റാൻഡിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞത്.

22 Nov 2021 1:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും 10 റൗണ്ട് തിരയുമടങ്ങിയ ബാഗ് നഷ്ടമായി
X

കായംകുളം: മുന്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും പത്ത് റൗണ്ട് തിരയും കാണാതായി. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഇവയടങ്ങിയ ബാഗ് കാരണാതായത്. ബാഗിൽ‍ ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, എടിഎം കാർഡ് എന്നിവയും ഉണ്ടായിരുന്നു.

തിരുവനന്തപുരം സെക്യൂരിറ്റി കൺട്രോളിലെ ഗൺമാനായ കെ രാജേഷ് ഞായറാഴ്ച രാത്രി 11 മണിയോടെയാണ് എറണാകുളത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. യാത്രാമധ്യേ ‍പുലർച്ചെ 2. 50ന് കായംകുളം സ്റ്റാൻഡിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കായംകുളം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രാജേഷിന്റെ പരിശോധനയില്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാഗ് യാത്രക്കാരിലാരെങ്കിലും ബാഗ് മാറിയെടുത്തതാകാമെന്നാണ് പ്രാഥമിക നിഗമനം.


Next Story