Top

'ഞങ്ങള്‍ക്കെതിരായ വോട്ടുകള്‍ എല്ലാം ഏകോപിച്ചു'; ബിജെപിയുടെ മൂന്നു ശതമാനം വോട്ടുകളില്‍ കുറവെന്ന് പി രാജീവ്

തൃക്കാക്കര മണ്ഡലം കടുപ്പമുള്ളതായി നേരത്തെ തന്നെ കണ്ടിരുന്നതാണെന്ന് മന്ത്രി രാജീവ്.

3 Jun 2022 9:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞങ്ങള്‍ക്കെതിരായ വോട്ടുകള്‍ എല്ലാം ഏകോപിച്ചു; ബിജെപിയുടെ മൂന്നു ശതമാനം വോട്ടുകളില്‍ കുറവെന്ന് പി രാജീവ്
X

തൃക്കാക്കര: തൃക്കാക്കരയില്‍ ഇടതുമുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടിയെങ്കിലും പ്രതീക്ഷിച്ച വോട്ടുകള്‍ നേടാനായില്ലെന്ന് മന്ത്രി പി രാജീവ്. മണ്ഡലത്തില്‍ എല്‍ഡിഎഫിനെതിരായ വോട്ടുകള്‍ എല്ലാം ഏകോപിച്ചതായാണ് കാണാനുള്ളതെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

പി രാജീവിന്റെ വാക്കുകള്‍: ''യുഡിഎഫിന്റെ വിജയം ഞങ്ങള്‍ അംഗീകരിക്കുന്നു. ഇടതുമുന്നണിയുടെ വോട്ടില്‍ വര്‍ധന ഉണ്ടായെങ്കിലും ഞങ്ങള്‍ക്കെതിരായ വോട്ടുകള്‍ എല്ലാം ഏകോപിച്ചതായാണ് കാണാനുള്ളത്. തൃക്കാക്കര മണ്ഡലം കടുപ്പമുള്ളതായി നേരത്തെ തന്നെ കണ്ടിരുന്നതാണ്. എന്നാല്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതിയാണ് പ്രവര്‍ത്തിച്ചത്. ലോക്‌സഭയില്‍ 31,777 പിറകില്‍ പോയ ഒരു മണ്ഡലമാണിത്. അത്രയും വ്യത്യാസം ചില ഘട്ടങ്ങളില്‍ ആ മണ്ഡലത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നേറാന്‍ കഴിയുമെന്ന് ഞങ്ങള്‍ കണക്കാക്കി. 3,000 വോട്ടുകള്‍ ഞങ്ങള്‍ക്ക് കൂടിയിട്ടുണ്ട്.''

ബിജെപിയുടെ വോട്ടിനകത്ത് മൂന്നു ശതമാനത്തോളം വോട്ടുകള്‍ കുറവായതായി കാണുന്നുണ്ടെന്നും മന്ത്രി രാജീവ് പറഞ്ഞു. മറ്റ് വോട്ടുകള്‍ ഏകോപിതമായിട്ടുണ്ട്. വികസനമടക്കമുള്ള എല്ലാ കാര്യങ്ങളും മണ്ഡലത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. മറ്റ് ഘടകങ്ങള്‍ പരിശോധിക്കേണ്ടതാണ്. കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. അത് ആ തരത്തില്‍ തന്നെ വിലയിരുത്തുമെന്നും പി രാജീവ് വ്യക്തമാക്കി.

Next Story

Popular Stories