Top

പി മോഹനന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടരും; 15 പുതുമുഖങ്ങള്‍

ജില്ലാ സമ്മേളനത്തില്‍ 45 അംഗ ജില്ലാ കമ്മിറ്റിയേയും ഐക്യകണ്ഠമായി തെരഞ്ഞെടുത്തു.

12 Jan 2022 10:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി മോഹനന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടരും; 15 പുതുമുഖങ്ങള്‍
X

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന ജില്ലാ സമ്മേളനത്തില്‍ 45 അംഗ ജില്ലാ കമ്മിറ്റിയേയും ഐക്യകണ്ഠമായി തെരഞ്ഞെടുത്തു

എളമരം കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റി യോഗത്തിലാണ് മൂന്നാമതും പി മോഹനനെ തെരഞ്ഞെടുത്തത്. കമ്മിറ്റിയില്‍ 15 പുതിയ അംഗങ്ങളുണ്ട്. ഇതില്‍ 5 പേര്‍ വനിതകളാണ്. സംസ്ഥാന സമ്മേളന പ്രതിനിധികളായി 38 പേരേയും 12 അംഗ ജില്ലാ സെക്രട്ടറിമാരേയും തെരഞ്ഞെടുത്തു.

കെഎം രാധാകൃഷ്ണന്‍, ഇസ്മയില്‍ കുറുമ്പൊയില്‍, എംപി ഷിബു, ടിപി ഗോപാലന്‍ മാസ്റ്റര്‍, കെകെ സുരേഷ്, വി വസീഫ്, കെ പുഷ്പജ, കെഎം സച്ചിന്‍ ദേവ്, എഎം റഷീദ്, എസ്‌കെ സജീഷ്, കെവി ലേഖ, എല്‍ രമേശന്‍, ഡി ദീപ, ടി രാധാ ഗോപി, കെ ബാബു, കെകെ ലതിക, കാനത്തില്‍ ജമില, കെ പുഷ്പജ, കെവി ലേഖ, ഡി ദീപ എന്നിവരെയാണ് കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്തത്.

2015ല്‍ വടകര സമ്മേളനത്തിലാണ് പി മോഹനന്‍ ആദ്യമായി സെക്രട്ടറിയാകുന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Next Story