Top

'ആ ഒറ്റിക്കൊടുക്കലിന് ലഭിച്ചത് തന്നെയാണ് എംഎല്‍എ സ്ഥാനം'; എളമരം പറഞ്ഞത് നൂറു ശതമാനം ശരിയെന്ന് പി മോഹനന്‍

''ആര്‍എംപിയ്ക്ക് മായ്ച്ച് കളയാന്‍ പറ്റാത്ത കളങ്കമാണത്.''

11 July 2022 10:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ ഒറ്റിക്കൊടുക്കലിന് ലഭിച്ചത് തന്നെയാണ് എംഎല്‍എ സ്ഥാനം; എളമരം പറഞ്ഞത് നൂറു ശതമാനം ശരിയെന്ന് പി മോഹനന്‍
X

കോഴിക്കോട്: കെ.കെ രമയ്‌ക്കെതിരെ എളമരം കരീം നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍.

എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ആര്‍.എം.പി ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റികൊടുത്തു. ആര്‍എംപിയ്ക്ക് മായ്ച്ച് കളയാന്‍ പറ്റാത്ത കളങ്കമാണത്. ആ ഒറ്റിക്കൊടുക്കലിന് ലഭിച്ചത് തന്നെയാണ് എം.എല്‍.എ സ്ഥാനമെന്ന് പി. മോഹനന്‍ മാഷ് പറഞ്ഞു.

മണ്ടോടി കണ്ണന്‍ അടക്കമുള്ള രക്തസാക്ഷികളെ അപമാനിക്കുന്ന നിലപാടാണ് ആര്‍എംപിയുടേത്. ഒരു മുന്നണിയിലും ചേരില്ലെന്ന് പറഞ്ഞ ആര്‍എംപി പിന്നീട് യുഡിഎഫിനോടൊപ്പം ചേര്‍ന്നു. സി.എച്ച് അശോകന്‍ അടക്കമുള്ള നേതാക്കളെ ഒറ്റുകൊടുത്തെന്നും പി മോഹനന്‍ പറഞ്ഞു.

കെ.കെ രമ ഒറ്റുകാരിയാണെന്നും അതിനു കിട്ടിയ പാരിതോഷികമാണ് എംഎല്‍എ സ്ഥാനമെന്നായിരുന്നു സിപിഐഎം കേന്ദ്രകമ്മറ്റി അംഗവും എംപിയുമായ എളമരം കരീം കഴിഞ്ഞ ദിവസം പറഞ്ഞത്. എംഎല്‍എ സ്ഥാനത്തില്‍ രമ അഹങ്കരിക്കരുതെന്നും എളമരം പറഞ്ഞിരുന്നു.

'എംഎല്‍എ സ്ഥാനം കിട്ടിയതുകൊണ്ട് ആരും അഹങ്കരിക്കരുത്. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമായി കിട്ടിയതാണ് എന്നെങ്കിലും ഓര്‍ക്കണം. ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എംഎല്‍എ സ്ഥാനം കൊണ്ട് ആരും അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട.'-എളമരം പറഞ്ഞു.

Next Story

Popular Stories