Top

'അർബൻ മാവോയിസ്റ്റുകളും ഇസ്ലാമീക തീവ്രവാദികളും ആവിക്കൽത്തോടിൽ ഒന്നിക്കുന്നു'; യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം

'എം കെ രാഘവൻ എം പി ആവിക്കൽത്തോട് സമരത്തിൽ പങ്കെടുക്കുന്നത് ഉത്തരവാദിത്വമില്ലായ്മ'

20 July 2022 8:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അർബൻ മാവോയിസ്റ്റുകളും ഇസ്ലാമീക തീവ്രവാദികളും ആവിക്കൽത്തോടിൽ ഒന്നിക്കുന്നു; യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം
X

കോഴിക്കോട്: ആവിക്കൽത്തോട് സമരത്തിൽ പിടിയിലായവർ മാവോയിസ്റ്റുകളെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ. സിപിഐഎം നേരത്തെ പറഞ്ഞ കാര്യങ്ങൾ ശരിയെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എം കെ രാഘവൻ എം പി ആവിക്കൽത്തോട് സമരത്തിൽ പങ്കെടുക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണെന്നും അദ്ദേഹം ആരോപിച്ചു. സമരത്തെ കുറിച്ച് എം കെ രാഘവനും എം കെ മുനീറും നിലപാട് വ്യക്തമാക്കണമെന്നും പി മോഹനൻ ആവശ്യപ്പെട്ടു.

മാവോയിസ്റ്റുകളും ഇസ്ലാം മതതീവ്രവാദികളും ആവിക്കൽത്തോട് സമരത്തിൽ ഒന്നിക്കുന്നു. സമരം രാജ്യദ്രോഹികളുടെ പിന്തുണയോടെയാണെന്നും അറസ്റ്റിലായവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പി മോഹനൻ ആരോപിച്ചു. അർബൻ മാവോയിസ്റ്റുകൾ കോഴിക്കോട് ഉണ്ടെന്നതിന് തെളിവാണ് അറസ്റ്റ്. ഇത്തരം സമരത്തെയാണോ യുഡിഎഫ് പിൻതാങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് ഗൗരവകരമായ പ്രശ്നമാണെന്നും വിഷയത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും പി മോഹനൻ ആവശ്യപ്പെട്ടു.

പുരോഗമന യുവജന പ്രസ്ഥാനം പ്രവര്‍ത്തകരായ സിപി നഹാസ്, ഷനീർ, ഭഗത് ദിൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ സഹചര്യത്തിൽ മൂന്ന് പേരേയും കരുതൽ തടങ്കലിലെടുത്തിരിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞത്. മലിനജല പ്ലാന്റ് നിർമ്മാണത്തിനെതിരെ കനത്ത പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. പ്രതിഷേധമുയർന്നിട്ടും പൊലീസ് കാവലിൽ നിർമ്മാണ ജോലികൾ പുരോ​ഗമിച്ചിരുന്നു. നിർമ്മാണം നിർത്തിവെക്കുന്നത് വരെ സമരം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം. മാലിന്യ പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ നേരത്തെ മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിൽ ഹർത്താൽ സംഘടിപ്പിച്ചിരുന്നു.

STORY HIGHLIGHT: P Mohanan has accused those arrested in the Avikkal strike as Maoists

Next Story

Popular Stories