Top

'വിധി പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരണം; വധശ്രമക്കേസ് വിധിയില്‍ പി ജയരാജന്‍

ഷുക്കൂര്‍ വധത്തിലേക്ക് നയിച്ച കേസായാണ് ഈ അക്രമത്തെ അറിയപ്പെടുന്നത്

12 Oct 2021 11:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിധി പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരണം; വധശ്രമക്കേസ് വിധിയില്‍ പി ജയരാജന്‍
X

അരിയില്‍ വധശ്രമക്കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ട കോടതി വിധിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. വിധി പകര്‍പ്പ് കിട്ടിയ ശേഷം മാത്രമെ സംഭവത്തില്‍ വിശദമായ പ്രതികരണം നടത്തുകയുള്ളൂവെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

'പട്ടുവം അരിയിലില്‍ ലീഗ് ആക്രമണങ്ങള്‍ നടന്ന പ്രദേശത്ത് എത്തിയ ഞാനും ടി വി രാജഷും ഉള്‍പ്പടെയുള്ള സിപിഐ(എം) പ്രവര്‍ത്തകരെ ലീഗുകാര്‍ ആക്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട് കൊണ്ടുള്ള വിധി വന്നിരിക്കുകയാണ്.ഇതേ കുറിച്ച് പ്രതികരണം ആരാഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ ബന്ധപ്പെട്ടിരുന്നു.വിധിപ്പകര്‍പ്പ് കിട്ടിയതിനു ശേഷം ഇതു സംബന്ധിച്ചുള്ള വിശദമായ പ്രതികരണം നടത്തും.' പി ജയരാജന്‍ പറഞ്ഞു.



മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 12 പേരെയാണ് കേസില്‍ കോടതി വെറുതെ വിട്ടത്. തളിപറമ്പ് അരിയില്‍ വെച്ച് 2012 ഫെബ്രുവരി 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. സിപിഐഎം നേതാക്കള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

അന്‍സാര്‍ ഹനീഫ സുഹൈല്‍ അഷ്‌റഫ്,അനസ് റൗഫ്, സക്കറിയ്യ,ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരെയാണ് വിറുതെ വിട്ടത്. ഷുക്കൂര്‍ വധത്തിലേക്ക് നയിച്ച കേസായാണ് ഈ അക്രമത്തെ അറിയപ്പെടുന്നത്.

Next Story