Top

പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

5 July 2022 3:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു
X

സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായിരുന്ന പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറു വയസായിരുന്നു. നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2016ല്‍ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയിലാണ് ഗോപിനാഥന്‍ നായര്‍ ജനിച്ചത്. കോളേജ് പഠന സമയത്താണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തില്‍ പ്രസിഡന്റ്, ഗാന്ധി സ്മാരകനിധിയുടെ അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Next Story