Top

'ഒരു ദിവസമെങ്കിലും റോഡില്‍ ഇറങ്ങണം'; പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ശാസിച്ച് മന്ത്രി റിയാസ്

ശബരിമലയിൽ ഒക്ടോബർ 19, 20 തിയ്യതികളിൽ റോഡ് പരിശോധന

25 Sep 2022 12:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ദിവസമെങ്കിലും റോഡില്‍ ഇറങ്ങണം; പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ശാസിച്ച് മന്ത്രി റിയാസ്
X

പത്തനംതിട്ട: പൊതുമരാമത്ത് ഉദ്യോഗസ്ഥന്മാരെ ശാസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉദ്യോ​ഗസ്ഥർ ഒരു ദിവസമെങ്കിലും റോഡില്‍ ഇറങ്ങണമെന്ന് അദ്ദേഹം വിമർശിച്ചു. ശബരിമലയിലെ റോഡ് നിർമ്മാണ പുരോഗതി വിശദീകരിക്കാൻ കഴിയാത്ത ഉദ്യോ​ഗസ്ഥക്കെതിരെയായിരുന്നു മന്ത്രിയുടെ വിമർശനം.

ശബരിമല മേഖലയിലെ പൊതുമരാമത്ത് റിവ്യൂ യോഗത്തിലാണ് മന്ത്രി ഉദ്യോസ്ഥരെ ശാസിച്ചത്. നിർമ്മാണ പ്രവർത്തി കൃത്യസമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ നടപടി എടുക്കുമെന്നും മന്ത്രി താക്കീത് നൽകി. ശബരിമലയിൽ ഒക്ടോബർ 19, 20 തിയ്യതികളിൽ തന്റെ നേതൃത്വത്തിൽ റോഡ് പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കണം. നിർമ്മാണം പൂർത്തിയാകാത്ത മേഖലയിൽ ഉദ്യോസ്ഥന്മാർ മറുപടി പറയേണ്ടി വരുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് ഇടയിൽ അലസന്മാരുണ്ട്. സാങ്കേതികത്വം പറഞ്ഞ് മാറി നിൽക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഭക്തജനങ്ങൾ കൂടുതൽ വരുന്ന റോഡുകൾ പ്രത്യേകം തിരിച്ചറിഞ്ഞിട്ടുണ്ട്. 19 റോഡുകളാണ് ഇത്തരത്തിൽ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ റോഡുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന്മാർക്ക് ചുമതല നൽകിയിട്ടുണ്ട്. റോഡ് നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ശബരിമലയിലെ ഡോർമറ്റെറിയ്ക്കും ഓൺലൈൻ ബുക്കിങ്ങ് ഏർപ്പെടുത്തും. എരുമേലിയിൽ റസ്റ്റ് ഹൗസ് നിർമാണം ഉടൻ ആരംഭിക്കും സന്നിധാനത്തെ റസ്റ്റ് ഹൗസ് ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

STORY HIGHLIGHTS: P A Muhammad Riyas reprimands PWD officials

Next Story