Top

ഫ്രാൻസ് സന്ദർശനം; ഇന്ത്യൻ അംബാസഡർ ശ്രീ ജാവേദ് അഷ്റഫുമായി കൂടിക്കാഴ്ച നടത്തി മന്ത്രി

21 Sep 2022 5:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫ്രാൻസ് സന്ദർശനം; ഇന്ത്യൻ അംബാസഡർ ശ്രീ ജാവേദ് അഷ്റഫുമായി കൂടിക്കാഴ്ച നടത്തി മന്ത്രി
X

പാരിസ്: വിദേശ സന്ദർശനത്തിനിടെ ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്റഫുമായി കൂടിക്കാഴ്ച നടത്തി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരളടൂറിസത്തിന്റെ പവലിയൻ വെച്ചായിരുന്നു കൂടിക്കാഴ്ച.

കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം മുഹമ്മദ് റിയാസ് വെള്ളിയാഴ്ച കേരളത്തിൽ തിരിച്ചെത്തും.


തിങ്കളാഴ്ചയാണ് അദ്ദേഹം ഫ്രാൻസിലേക്ക് പോയത്.


വിവിധ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബര്‍ 1 മുതല്‍ 14 വരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശ സന്ദര്‍ശനം നടത്തും. ലണ്ടന്‍, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.

മന്ത്രി വി ശിവന്‍കുട്ടിക്ക് ഫിന്‍ലാന്‍ഡ് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, വ്യവസായ മന്ത്രി പി രാജീവ് ഉള്‍പ്പെട്ട സംഘമാണ് ബ്രിട്ടന്‍ സന്ദര്‍ശിക്കുക.

STORY HIGHLIGHTS: P A Muhammad Riyas met Indian Ambassador to France Javed Ashraf

Next Story