Top

ഡിവൈഎഫ്ഐ നേതാക്കള്‍ ആക്രമിച്ച സിപിഐഎം ഓഫീസ് സ്ഥലം ഉടമ ഒഴിപ്പിച്ചു; അനധികൃതമായാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പ്രവര്‍ത്തകര്‍

ബ്രാഞ്ചംഗമായ രാജേഷ് എന്നയാളുടെ വീട്ടുകാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്

12 Aug 2022 2:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിവൈഎഫ്ഐ നേതാക്കള്‍ ആക്രമിച്ച സിപിഐഎം ഓഫീസ് സ്ഥലം ഉടമ ഒഴിപ്പിച്ചു; അനധികൃതമായാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പ്രവര്‍ത്തകര്‍
X

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാക്കള്‍ അടിച്ചു തകര്‍ത്ത വട്ടിയൂര്‍ക്കാവ് മേലതുമേഖലയിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് സ്ഥലം ഉടമ ഒഴിപ്പിച്ചു. ബ്രാഞ്ചംഗമായ രാജേഷ് എന്നയാളുടെ വീട്ടുകാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഒരു താത്കാലിക ഷെഡായിരുന്ന ഇവിടെയാണ് ബ്രാഞ്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ആക്രമണത്തില്‍ ബ്രാഞ്ചംഗം രാജേഷിന് മര്‍ദനമേറ്റിരുന്നു.

എന്നാല്‍ ഈ ഷെഡ് അനധികൃതമായാണ് നിര്‍മ്മിച്ചിരുന്നതെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ രംഗത്തുവന്നു. താത്കാലിക ഷെഡ് കെട്ടുന്നതിനായി സ്ഥലം ഉടമ 50,000 രൂപ അഡ്വാന്‍സ് ചോദിച്ചതായും പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 24 നാണ് ഡിവൈഎഫ്ഐ പാളയം ഏരിയാ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് നിയാസ് എന്നിവര്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അക്രമിച്ചത്. ഇവരെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ആറ് മാസത്തേക്ക് പുറത്താക്കിയിരുന്നു. സമൂഹ മാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്.

Story highlights: Owner vacates CPIM office premises attacked by DYFI leaders

Next Story