Top

മദ്യലഹരിയില്‍ വാഹനമോടിച്ച് മന്ത്രിയുടെ കാറില്‍ ഇടിച്ചു; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

ഇന്നലെ രാത്രി മന്ത്രിയുടെ വീടിനു സമീപം ഒഴക്രോത്തായിരുന്നു സംഭവം.

5 Jun 2022 10:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്യലഹരിയില്‍ വാഹനമോടിച്ച് മന്ത്രിയുടെ കാറില്‍ ഇടിച്ചു; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍
X

കണ്ണൂര്‍: മദ്യലഹരിയില്‍ വാഹനമോടിച്ച് മന്ത്രി എംവി ഗോവിന്ദന്‍ മാഷിന്റെ കാറില്‍ ഇടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കാനൂല്‍ ഒഴക്രോം പി എസ് രഞ്ജിത്ത്(45) എന്നയാളെയാണ് തളിപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി മന്ത്രിയുടെ വീടിനു സമീപം ഒഴക്രോത്തായിരുന്നു സംഭവം. ഒരു പൊതുപരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മന്ത്രിയുടെ വാഹനത്തില്‍ രഞ്ജിത്ത് ഓടിച്ച പാചക വാതക ഏജന്‍സിയുടെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പിന്നാലെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വളപട്ടണം എസ്‌ഐ ഗണേശന്റെ പരാതിപ്രകാരം രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തളിപ്പറമ്പ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മദ്യലഹരിയിലാണ് രഞ്ജിത്ത് വാഹനമോടിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Next Story