Top

മദ്യപിച്ച് തര്‍ക്കം, കുത്തിയത് ബാല്യകാല സുഹൃത്തിന്റെ കഴുത്തില്‍; രണ്ടുമാസം മുമ്പ് കൊന്ന് കുഴിച്ചിട്ടെന്ന് മൊഴി

15 Feb 2022 1:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്യപിച്ച് തര്‍ക്കം, കുത്തിയത് ബാല്യകാല സുഹൃത്തിന്റെ കഴുത്തില്‍;   രണ്ടുമാസം മുമ്പ് കൊന്ന് കുഴിച്ചിട്ടെന്ന് മൊഴി
X

പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ സുഹൃത്ത് കൊന്ന് കുഴിച്ച് മൂടിയത് മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എന്ന് വെളിപ്പെടുത്തല്‍. മോഷണ കേസില്‍ അറസ്റ്റിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് എന്ന യുവാവിനെ പട്ടാമ്പി പൊലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2015 ലെ മോഷണക്കേസിലാണ് മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് കസ്റ്റിഡിയിലെത്ത് ചോദ്യം ചെയ്തത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെയാണ് കൊലപ്പെടുത്തിയത് എന്നാണ് വെളിപ്പെടുത്തല്‍.

ആഷിഖിനെ താന്‍ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് പോലീസിനോട് പറഞ്ഞത്. ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബര്‍ 17 നാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടെന്നും പ്രതി അറിയിക്കുകയായിരുന്നു.

മദ്യപിക്കുനതിനിടെ ഉണ്ടായ തര്‍ക്കമായിരുന്നു കൊലയിലേക്ക് എത്തിയത്. ആഷിഖ് തര്‍ക്കത്തിനിടെ തന്നെ കുത്താന്‍ ശ്രമിച്ചെന്നും ഇതേ കത്തി പിടിച്ച് വാങ്ങി ആഷിഖിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു എന്നാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് തന്റെ പെട്ടിയോട്ടോയില്‍ മൃതദേഹം ചിനക്കത്തൂരിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ച് മൂടുകയുമായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

തുടര്‍ന്ന ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് സംഘം വന്‍ സന്നാഹത്തോടെ പാലപ്പുറത്ത് നടത്തിയ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. പ്രതിയുമായി പൊലീസ് പാലക്കാട് ചിനക്കത്തൂരില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ ആഷിഖിന്റെതാണെന്ന് പിതാവ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മോഷണക്കേസില്‍ ഉള്‍പ്പെട്ടതിന 2021 ഡിസംബര്‍ 17-ാം തീയതി മുതല്‍ ആഷിഖിനെ കാണാനില്ലെന്ന് നാട്ടുകാരും പറയുന്നുണ്ട്. ആഷിഖ് വീട് വിട്ട ണ് ഇവര്‍ പറയുന്നത്. എന്നാല്‍ യുവാവിനെ കാണാതായ സംഭവത്തില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നാണ് വിവരം.

STORY HIGHLIGHTS: Ottapalam murder case update

Next Story