Top

ഒറ്റപ്പാലം കൊലപാതകം; ആഷിഖിന്റെ മരണകാരണം നെഞ്ചിലേറ്റ നാലു കുത്തുകൾ

കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹത്തിൽ അഞ്ച് മുറിവുകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.

16 Feb 2022 1:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒറ്റപ്പാലം കൊലപാതകം; ആഷിഖിന്റെ മരണകാരണം നെഞ്ചിലേറ്റ നാലു കുത്തുകൾ
X

പാലക്കാട് ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ കൊല്ലപ്പെട്ട ആഷിഖിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആഷിഖിന്റെ മരണകാരണം നെഞ്ചിൽ ആഴത്തിലേറ്റ നാലു കുത്തുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മോഷണ കേസിൽ അറസ്റ്റിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് എന്ന യുവാവിനെ പട്ടാമ്പി പൊലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹത്തിൽ അഞ്ച് മുറിവുകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇയാളുടെ കഴുത്തിലും കുത്തേറ്റ പാടുകൾ ഉണ്ട്. ശരീരത്തിൽ പല ഭാ​ഗത്തും ചതവുകളുളളതായും കണ്ടെത്തിയിട്ടുണ്ട്.

2015 ലെ മോഷണക്കേസിലാണ് മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് കസ്റ്റിഡിയിലെത്ത് ചോദ്യം ചെയ്തത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു വെളിപ്പെടുത്തൽ. ആഷിഖിനെ കൊലപ്പെടുത്തിയത് മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നുവെന്നും ഫിറോസ് മൊഴി നൽകിയിരുന്നു.

കഴിഞ്ഞ ഡിസംബർ 17നാണ് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ പ്രതി ഫിറോസ് കത്തികൊണ്ടു കുത്തികൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് തര്‍ക്കത്തിനിടെ തന്നെ കുത്താന്‍ ശ്രമിച്ചെന്നും ഇതേ കത്തി പിടിച്ച് വാങ്ങി ആഷിഖിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു എന്നാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് തന്റെ പെട്ടിയോട്ടോയില്‍ മൃതദേഹം ചിനക്കത്തൂരിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ച് മൂടുകയുമായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് സംഘം വന്‍ സന്നാഹത്തോടെ പാലപ്പുറത്ത് നടത്തിയ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. പ്രതിയുമായി പൊലീസ് പാലക്കാട് ചിനക്കത്തൂരില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ ആഷിഖിന്റെതാണെന്ന് പിതാവ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതേസമയം, മോഷണക്കേസില്‍ ഉള്‍പ്പെട്ടതിന 2021 ഡിസംബര്‍ 17-ാം തീയതി മുതല്‍ ആഷിഖിനെ കാണാനില്ലെന്ന് നാട്ടുകാരും പറയുന്നുണ്ട്. എന്നാല്‍ യുവാവിനെ കാണാതായ സംഭവത്തില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നാണ് വിവരം.

STORY HIGHLIGHTS: Ottapalam Murder Case Four Stab Wounds to the Chest Due to Ashiq's Death

Next Story