Top

'ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല'; ഓർത്തഡോക്സ് സഭ

നർകോടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങൾ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കൾ ഉന്നയിക്കുന്നതിന് പിന്നിൽ അവരുടെ വ്യക്തി താത്പര്യമാണ്

29 May 2022 9:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല; ഓർത്തഡോക്സ് സഭ
X

കോട്ടയം: ജനപക്ഷം നേതാവ് പിസി ജോർജിനെ ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ഏൽപ്പിച്ചിട്ടില്ലെന്ന് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. ക്രൈസ്തവരുടെ പ്രതിനിധിയായി പി സി ജോർജിനെ കാണാനാകില്ല. ജോർജ് ക്രിസ്ത്യനികളുടെ ചാമ്പ്യനാകണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നർകോടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങൾ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കൾ ഉന്നയിക്കുന്നതിന് പിന്നിൽ അവരുടെ വ്യക്തി താത്പര്യമാണ്. വിശ്വാസികളാണ് സഭ നേതൃത്വത്തെ തിരുത്തേണ്ടതെന്നും യൂഹാനോൻ മാർ മിലിത്തിയോസ് വ്യക്തമാക്കി. കോൺഗ്രസും ഇടത് പക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ല. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും' അദ്ദേഹം വിമർശിച്ചു.

വിദ്വേഷ പ്രസം​ഗം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പിസി ജോർജ് തന്നെ വർഗീയവാദിയാക്കിയതിനും അറസ്റ്റ് ചെയ്തതിനും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആരോപിച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി എഎൻ രാധാകൃഷ്ണന്റെ പ്രചാരണ പരിപാടിയിലായിരുന്നു പിസി ജോർജിന്റെ പരാമർശം. വെണ്ണല ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ പിസി ജോര്‍ജ് പിണറായി വിജയന് തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

STORY HIGHLIGHTS: Orthodox Church says we not assigned pc george to took the matter of the Christians


Next Story