Top

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

29 Oct 2021 1:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
X

സംസ്ഥാനത്ത് ഞായറാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം നിലവിലുള്ള ശ്രീലങ്കന്‍ തീരത്തു നിന്നും രണ്ടു ദിവസത്തിനു ശേഷം തെക്കന്‍ കേരളതീരത്ത് കൂടി സഞ്ചരിക്കാന്‍ സാധ്യതയുണ്ട്.

ഇന്ന് (വെള്ളിയാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ആറ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ്.

Next Story