Top

'ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്'; റിപ്പോര്‍ട്ടുകള്‍ തള്ളി വി ഡി സതീശന്‍

വ്യാഴാഴ്ച്ച രാത്രി കന്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

25 Feb 2022 8:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്; റിപ്പോര്‍ട്ടുകള്‍ തള്ളി വി ഡി സതീശന്‍
X

പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിഡി സതീശന്‍. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ താന്‍ ഏത് ഗ്രൂപ്പിലാണെന്ന് കൂടി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി പുനഃസംഘടന നടക്കുന്നതിന്റെ ഭാഗമായി പല നേതാക്കളും തന്നേയും കെപിസിസി നേതാവിനേയും കാണാന്‍ വരാറുണ്ട്. വേറെ ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

'പാര്‍ട്ടിയില്‍ പുനഃസംഘടന നടക്കുന്നതിനാല്‍ എല്ലാ ജില്ലകളില്‍ നിന്നും വരുന്ന എല്ലാ വിഭാഗത്തിലുംപെട്ട് ആളുകള്‍ കെപിസിസി പ്രസിഡണ്ടിനെ കെപിസിസി ഓഫീസില്‍ പോലും എന്നെ ഇവിടെ വെച്ചും കാണുന്നുണ്ട്. ഏത് ഗ്രൂപ്പിലാണ് ഞാന്‍ പെട്ടതെന്ന് കൂടി ആരോപണം ഉന്നയിക്കുന്നവര്‍ പറയണം. വേറെ പണിയില്ലേ. വേറെ ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. എനിക്ക് വേറെ പണിയുണ്ട്.' വിഡി സതീശന്‍ പറഞ്ഞു.

വ്യാഴാഴ്ച്ച രാത്രി കന്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സാന്നിധ്യത്തില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം എം വാഹിദ്, വി എസ് ശിവകുമാര്‍, കെഎസ് ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറല്‍ സെക്രട്ടറി കെപി ശ്രീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് ഈ സമയം ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നത്.

Next Story