Top

'സ്ത്രീകള്‍ക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളുടെ പ്രതീകം'; പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതിയെന്ന് പ്രതിപക്ഷ നേതാവ്

പെണ്‍കുട്ടികള്‍ രണ്ടാം തരക്കാരാണെന്നുള്ള ചിന്ത മാറ്റാനുള്ള പോരാട്ടമാണ് മേരി റോയിയെ ശ്രദ്ധേയയാക്കിയത്

1 Sep 2022 7:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളുടെ പ്രതീകം; പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതിയെന്ന് പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: വിദ്യാഭ്യാസ വിദഗ്ധയും സാമൂഹിക പ്രവര്‍ത്തകയുമായ മേരി റോയിയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളുടെ പ്രതീകമായിരുന്നു മേരി റോയ്. പെണ്‍കുട്ടികള്‍ രണ്ടാം തരക്കാരാണെന്നുള്ള ചിന്ത മാറ്റാനുള്ള പോരാട്ടമാണ് മേരി റോയിയെ ശ്രദ്ധേയയാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അസാധുവാക്കി, പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ അവകാശം നല്‍കിയ സുപ്രീം കോടതി വിധി മേരി റോയി നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമാണ്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതി മേരി റോയി കോട്ടയത്ത് സ്ഥാപിച്ച പള്ളിക്കൂടം എന്ന സ്‌കൂള്‍ മാതൃകയായി നമുക്ക് മുന്നിലുണ്ട്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നെന്നും വി [ഡി സതീശന്‍ പ്രതികരിച്ചു.

കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയുമാണ് മേരി റോയ്. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുദ്ധതി റോയിയും ലളിത് റോയിയും മക്കളാണ്.1967ല്‍ കോട്ടയത്ത് സ്ഥാപിച്ച കോര്‍പസ് ക്രിസ്റ്റി എന്ന സ്‌കൂളാണ് പിന്നീട് പള്ളിക്കൂടം എന്ന് അറിയപ്പെട്ടത്. പള്ളിക്കൂടം സ്‌കൂളിലൂടെ സാമ്പ്രദായിക മാതൃകകളെ പിന്തുടരാത്ത സ്‌കൂള്‍ അന്തരീക്ഷവും പഠനസമ്പ്രദായവുമാണ് മേരി റോയ് നടപ്പിലാക്കിയത്.

1933ല്‍ കോട്ടയം അയ്മനത്തായിരുന്നു മേരി റോയ്‌യുടെ ജനനം. ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചെന്നൈ ക്വീന്‍ മേരീസ് കോളേജില്‍ നിന്ന് ബിരുദം നേടി. കല്‍ക്കത്തയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബംഗാളിയായ രാജീബ് റോയ്‌യെ പരിചയപ്പെടുന്നത്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം കുട്ടികളുമായി ഊട്ടിയിലെ പിതാവിന്റെ വീട്ടിലെത്തി താമസമാരംഭിച്ചു. ഈ വീടിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളായിരുന്നു മേരിയെ കോടതിയിലെത്തിച്ചത്.

Story highlights: Opposition leader VD Satheeshan condoled on Mary ROY death



Next Story

Popular Stories