Top

'ജനങ്ങളെ എങ്ങനെ കബളിപ്പിക്കാം എന്ന് ശാസ്ത്രീയമായി കണ്ടുപിടിച്ച സംഭവം'; സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിനെതിരെ വി ഡി സതീശന്‍

'600 വാഗ്ദാനങ്ങളില്‍ 570 പദ്ധതികളും നടപ്പിലാക്കിയെന്ന എല്‍ഡിഎഫിന്റെ വാദം തെറ്റാണ്'

7 Jun 2022 7:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനങ്ങളെ എങ്ങനെ കബളിപ്പിക്കാം എന്ന് ശാസ്ത്രീയമായി കണ്ടുപിടിച്ച സംഭവം; സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിനെതിരെ വി ഡി സതീശന്‍
X

തിരുവനന്തപുരം: 600 വാഗ്ദാനങ്ങളില്‍ 570 പദ്ധതികളും നടപ്പിലാക്കിയെന്ന എല്‍ഡിഎഫിന്റെ വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്തവയില്‍ 100 എണ്ണം പോലും നടപ്പാക്കിയിട്ടില്ല. തുറന്ന ചര്‍ച്ചയ്ക്ക് യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

വി ഡി സതീശന്റെ വാക്കുകള്‍:

വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ പെര്‍ഫോമന്‍സ് ഉറപ്പ് വരുത്താന്‍ വേണ്ടി ടാര്‍ഗറ്റ് തയ്യാറാക്കും. ആ ടാര്‍ഗറ്റ് എല്ലാം കൂടി ചേര്‍ത്താണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്ളത് എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. ഇത് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കാറ്റഗറിയാക്കി തിരിച്ചിട്ടുണ്ട്. ഒന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്ളവ, രണ്ട് പൂര്‍ത്തീകരിച്ചിട്ടില്ല എന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഏറ്റു പറഞ്ഞിട്ടുള്ളവ. അത് മുപ്പത് എണ്ണമാണ് ഉള്ളത്. കേരളത്തിലെ മാധ്യമങ്ങള്‍ അക്കാദമിക് താത്പര്യത്തോടെ ഒരു വിഷയമായി പഠിച്ച് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം എന്നുള്ളതാണ് എനിക്ക് പറയാനുള്ളത്. ജനങ്ങളെ എങ്ങനെ ഭംഗിയായിട്ട് കബളിപ്പിക്കാം എന്ന് ശാസ്ത്രീയമായി കണ്ടുപിടിച്ച സംഭവമാണ് ഈ പ്രകടന പത്രികയിലെ ഈ 600ല്‍ 570 ഉം നടപ്പാക്കി എന്ന തെറ്റായ അവകാശവാദം.

രണ്ടാമത്തെ വിഷയം ബഫര്‍ സോണുകളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളേയും ഉപജീവന പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്ന തരത്തിലാണ് ഇത് പോകുന്നത്. കേരളത്തില്‍ ഇരുപതോളം പട്ടണങ്ങളേയും ഒരു ലക്ഷത്തോളം കുടുംബങ്ങളേയും ഇത് ഗൗരവതരമായി ബാധിക്കുകയാണ്. 2.5 ലക്ഷം ഏക്കര്‍ വാസമേഖലയെ വികസന കേന്ദ്രങ്ങള്‍ അല്ലാതയായി മാറും. ഇത്രയും സ്ഥലം കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെയായി മാറും. ഈ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണം. ക്വാറികളെ സംരക്ഷിക്കുകയല്ല വേണ്ടത്. ക്വാറി പോലുള്ള കാര്യങ്ങള്‍ക്ക് വലിയ താത്പര്യം കൊടുത്താല്‍ കര്‍ഷക താത്പര്യമാണ് അവിടെ ഹനിക്കപ്പെടുന്നത്. ക്വാറി പോലുള്ള കാര്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയും കര്‍ഷക താത്പര്യം സംരക്ഷിച്ച് കാര്‍ഷിക താത്പര്യം സംരക്ഷിച്ച് കര്‍ഷകരുടെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്ന സാഹചര്യം ഉണ്ടാക്കണം.

STORY HIGHLIGHTS: Opposition leader VD Satheeshan against Progress report of Kerala Government

Next Story

Popular Stories