Top

സ്വാശ്രയ ആയുർവേദ, യുനാനി, സിദ്ധ മെഡിക്കൽ പ്രവേശനം; അഡ്മിഷന് രജിസ്റ്റർ ചെയ്യേണ്ടതിങ്ങനെ

എൻട്രൻസ് കമ്മീഷണർ മുഖേന രജിസ്റ്റർ ചെയ്യാനാണ് അവസരമുളളത്

13 May 2022 1:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വാശ്രയ ആയുർവേദ, യുനാനി, സിദ്ധ മെഡിക്കൽ പ്രവേശനം; അഡ്മിഷന് രജിസ്റ്റർ ചെയ്യേണ്ടതിങ്ങനെ
X

തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ ആയുർവേദ, യുനാനി, സിദ്ധ മെഡിക്കൽ കോളേജുകളിലെ ഒഴിവ് സീറ്റുകളിലേക്ക് നീറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പുതുതായി അപേക്ഷിക്കാൻ അവസരം. എൻട്രൻസ് കമ്മീഷണർ മുഖേന രജിസ്റ്റർ ചെയ്യാനാണ് അവസരമുളളത്. മെയ് 14 രാവിലെ പത്ത് മണി വരെയാണ് അവസരം.

2021-22 വർഷത്തെ ബി എ എം എസ്, ബി യു എം എസ് , ബി എസ് എം എസ് കോഴ്സുകളിൽ അഡ്മിഷൻ ലഭിക്കുന്നതിന് വേണ്ടി രജിസ്റ്റർ ചെയ്യുവാനാണ് സൗകര്യമുളളത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. അനുവദിച്ചിരിക്കുന്ന സമയത്തിനുളളിൽ ഓൺലെെനായി അപേക്ഷ സമർപ്പിക്കുവാനും, ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുമുളള അവസരമുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്തവർ ഓപ്ഷൻ മാത്രം നൽകിയാൽ മതിയാവും. കൂടുതൽ വിവരങ്ങൾക്ക് 0471- 2525300 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

STORY HIGHLIGHTS: Opportunity for NEET eligible students to apply for vacant seats in self financing Ayurveda medical colleges

Next Story

Popular Stories