Top

ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി; പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്‍

ഒരാഴ്ചത്തെ പൂര്‍ണമായ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്

10 Nov 2022 7:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി; പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്‍
X

ബെര്‍ലിന്‍: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശാസ്ത്രക്രിയ ബര്‍ലിനിലെ ചാരിറ്റി ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തിയായി. ഒരാഴ്ചത്തെ പൂര്‍ണമായ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നെന്ന് ശസ്ത്രക്രിയക്ക് ശേഷം മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എട്ടാം തിയതിയാണ് ഉമ്മന്‍ ചാണ്ടി ചികിത്സയ്ക്കായി ബെര്‍ലിനില്‍ എത്തിയത്. ചാണ്ടി ഉമ്മനെ കൂടാതെ മകള്‍ മറിയ, ബെന്നി ബഹനാന്‍ എംപി, ജര്‍മന്‍ ഭാഷ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരാണ് ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ളത്. ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചിരുന്നു.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജര്‍മ്മനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ. 312 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുളള ആശുപത്രിയാണ് ചാരിറ്റി ക്ലിനിക്ക്. ജര്‍മ്മനിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രികള്‍ക്കു മാതൃകയായ സ്ഥാപനം എന്ന പെരുമ കൂടിയുണ്ട്. 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഗവേഷകരായി പ്രവര്‍ത്തിച്ച ഈ ആശുപത്രിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 13,200 ജീവനക്കാരുണ്ട്. ബെര്‍ലിനില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങളിലൊന്നാണ് ചാരിറ്റി ക്ലനിക്ക് എന്നതും ശ്രദ്ധേയമാണ്.

Story highlights: Oommen Chandy's Treatment in Germany

Next Story