Top

ബിജെപിക്ക് ആറ് വോട്ട്; ചെയ്തവരെ തേടി പ്രവര്‍ത്തകര്‍; പിറവത്ത് പിന്നോട്ട്

ബിജെപി മധ്യമേഖല ഉപാധ്യാക്ഷന്‍ എംഎന്‍ മധുവിന്റെ നേതൃത്വത്തില്‍ വാര്‍ഡില്‍ വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു

9 Dec 2021 1:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിക്ക് ആറ് വോട്ട്; ചെയ്തവരെ തേടി പ്രവര്‍ത്തകര്‍; പിറവത്ത് പിന്നോട്ട്
X

പിറവം നഗരസഭയിലെ 14 ാം ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 6 വോട്ട് മാത്രം. 26 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജേഷ് മനോഹര്‍ വിജയിച്ച തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 504 വോട്ടും യുഡിഎഫിന് 478 വോട്ടുമാണ് വിജയിച്ചത്.

2015 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 30 വോട്ടുകളായിരുന്നു ലഭിച്ചത്. ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയേയും നിര്‍ത്തിയില്ല. ഇത്തവണ ലഭിച്ച ആറ് വോട്ടുകള്‍ ഡിവിഷനില്‍ പാര്‍ട്ടിക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ബിജെപി മധ്യമേഖല ഉപാധ്യാക്ഷന്‍ എംഎന്‍ മധുവിന്റെ നേതൃത്വത്തില്‍ വാര്‍ഡില്‍ വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ കല്ലറക്കലിനെയും ബിജെപി സ്ഥാനാര്‍ഥി പി സി വിനോദിനെയും പിന്തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് പിറവം നഗരസഭാ ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. 27 ഡിവിഷനുളള നഗരസഭയില്‍ എല്‍ഡിഎഫ് 14, യുഡിഎഫ് 13 എന്നിങ്ങനെയാണ് കക്ഷി നില.

Next Story